Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോണിനെ തടഞ്ഞോ ? ഈ ബെംഗളൂരു പഠനം പറയുന്നത് ഇങ്ങനെ...

രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോണിനെ തടഞ്ഞോ ? ഈ ബെംഗളൂരു പഠനം പറയുന്നത് ഇങ്ങനെ...

ബെംഗളൂരു: രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗൺ എന്നിവ ഒമൈക്രോൺ വ്യാപനത്തെ പ്രതിരോധിക്കുന്നതായി ബെംഗളൂരുവിലെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ ബയോൾകോംപ്ലെക്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒമൈക്രോൺ പെട്ടെന്ന് വ്യാപിക്കുന്നു. ഇത് ജനസംഖ്യയുടെ ഭൂരിഭാഗം പേരെയും ബാധിക്കുകയും ചെയ്യുന്നതായി പഠനം പറയുന്നു. ജനുവരി ആദ്യവാരത്തിൽ രാജ്യത്തുടനീളം കോവിഡ് അണുബാധകളുടെ എണ്ണം വർദ്ധിച്ചിരുന്നു.

ഈ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ, രാത്രി കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങത്തിലേക്ക് നയിച്ചിരുന്നു.

1

എന്നാൽ, ഈ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് ഒരു തർക്ക വിഷയമായിരുന്നു. കാരണം പല വിദഗ്ധരും ഇതിന് മുമ്പ്, ഈ നിയന്ത്രണങ്ങളിൽ അണുബാധയുടെ വ്യാപനം എങ്ങനെ അടങ്ങിയിരിക്കുന്നുവെന്ന് ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. അതേസമയം, ഗൂഗിൾ പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ടുകൾ ഉപയോഗിച്ചും ഒരു സിമുലേഷൻ പഠനത്തിലൂടെയും ഇത്തരം നിയന്ത്രണങ്ങളുടെ ഫലം കണക്കാക്കിയെന്നും ഗവേഷകർ പറഞ്ഞു. നിയന്ത്രണങ്ങൾ ഉള്ളതും അല്ലാത്തതുമായ ആളുകളിലേക്ക് ഒമൈക്രോൺ എത്തുക്കുന്നു. എന്നിരുന്നാലും, ഈ നിയന്ത്രണങ്ങൾ രോഗ വ്യാപനത്തെ മന്ദഗതിയിലാക്കിയെന്നും പഠനം പറയുന്നു.

2

അതേസമയം, ബെംഗളൂരുവിലെ എല്ലാ സ്കൂളുകളും ജനുവരി 31 മുതൽ വീണ്ടും തുറക്കാൻ പോകുകയാണ്. വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും സർക്കാർ പിൻവലിച്ചു കഴിഞ്ഞു. അതേസമയം, കർണാടകയിൽ ഞായറാഴ്ച 28,264 പുതിയ കോവിഡ് -19 കേസുകളും 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് 28,264 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ, സജീവ കേസുകൾ 2,51,084 ആയി.

3

ബെംഗളൂരു നഗരത്തിൽ 11,938 പുതിയ കേസുകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, മൈസൂരിൽ 2,322 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും ധാർവാഡിൽ 1,356 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.എന്നാൽ, സംസ്ഥാനത്ത് രാത്രി കർഫ്യൂ നീക്കം ചെയ്തു. സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. 1 മുതൽ 9 വരെ കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാനും കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.

4

അതേസമയം, സിനിമ തീയേറ്റർ, മൾട്ടിപ്ലക്‌സുകളും 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. തുറന്ന വേദികളിൽ 300 പേർക്കും അടഞ്ഞ ഇടങ്ങളിൽ 200 പേർക്കും വിവാഹങ്ങൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആരാധനാലയങ്ങൾ ദൈനംദിന ആചാരങ്ങൾക്കായി തുറക്കുമെന്നും പൊതു ജനങ്ങളെ പ്രവേശിപ്പിക്കുമെന്നും സർക്കാർ വ്യാക്തമാക്കി. സംസ്ഥാനത്ത് നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

5

എന്നാൽ, ജനുവരി 29 ലെ കണക്ക് പ്രകാരം, കർണാടകയിൽ 33,337 പുതിയ കോവിഡ് കേസുകളും 70 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 37,57,031 ആയി ഉയർന്നിരുന്നു. എന്നാ., കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,34,281 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ സജീവമായ കോവിഡ് -19 കേസുകൾ 1,19,396 കുറഞ്ഞ് 18,84,937 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 3,87,13,494 ആയി ഉയർന്നപ്പോൾ, കേസിലെ മരണനിരക്ക് 1.20% ആയി.

Recommended Video

cmsvideo
    സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+