• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടകത്തിൽ 28 മുതൽ രാത്രികാല കർഫ്യൂ; നിയന്ത്രണം 10 ദിവസത്തേക്ക്

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ 28 മുതൽ രാത്രികാല കർഫ്യൂ. രാത്രി പത്ത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. 1ദ ദിവസത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രാത്രികാല ഏർപ്പെടുത്താനുള്ള തിരുമാനം കൈക്കൊണ്ടത്. പുതുവത്സരത്തിലെ കൂടിച്ചേരലുകൾക്കും വലിയ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തിരുമാനമായി.വലിയ ചടങ്ങുകളോ പുറത്ത് ഡിജെ പാർട്ടികൾ പോലുള്ളവയോ അനുവദിക്കില്ല. വലിയ ഒത്തുചേരലുകളും പൂർണമായി നിരോധിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം മാത്രം ആളുകളെയെ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.


ജനസംഖ്യയുടെ 97 ശതമാനവും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 3 ശതമാനം പേർക്കും ഉടൻ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കും, മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഒമൈക്രോൺ കേസുകൾ 400 കടന്നിരിക്കുകയാണ്. ഇനിയും കേസുകൾ ഉയരാൻ സാധ്യത ഉണ്ട്.ഒമൈക്രോൺ കേസുകൾ വർദ്ധിക്കുന്നതിന് മുമ്പ് രണ്ടാമത്തെ ഡോസുകൾ എടുക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഇതുവരെ 4000 ഐസിയു കിടക്കകൾ തയ്യാറായിക്കഴിഞ്ഞു ഇത് 7051 ആി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനമനുസരിച്ച് ജനുവരി 10 മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങും.15നും 18നും ഇടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവയ്പ്പ് ജനുവരി 3 മുതൽ ആരംഭിക്കുമെന്നും സുധാകർ പറഞ്ഞു. കർണാടകയിൽ 45 ലക്ഷം കുട്ടികളാണ് ഉള്ളത്.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,987 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,091 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,30,354 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.40% ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍തുടര്‍ച്ചയായ 58-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.നിലവില്‍ 76,766 പേരാണ് ചികിത്സയിലുള്ളത്. 580 ദിവസത്തിനിടെ ഏറ്റവും കുറവാണിത്‌. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍9,45,455 പരിശോധനകള്‍ നടത്തി. ആകെ 67.19 കോടിയിലേറെ (67,19,97,082) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.74 ശതമാനമാണ്. കഴിഞ്ഞ 42 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.74 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 83 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 118-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

cmsvideo
  ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

  കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 32,90,766 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 141.37 കോടി (1,41,37,72,425) പിന്നിട്ടു. 1,50,19,426 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 148.37 കോടിയിലധികം (1,48,37,98,635) വാക്സിന്‍
  ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
  ഉപയോഗിക്കാത്ത 17.90 കോടിയിലധികം (17,90,54,941) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

  English summary
  Night curfew in Karnataka from 28; Control for 10 days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X