കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടകത്തിൽ നൈറ്റ് കർഫ്യൂവിൽ ഇളവ്: ഇന്ന് രാത്രി ക്രിസ്തുമസ് ആഘോഷങ്ങൾ നടത്താൻ അനുമതി

Google Oneindia Malayalam News

ബെംഗളൂരൂ: നൈറ്റ് കർഫ്യൂ പ്രാബല്യത്തിലിരിക്കെ ബെംഗളൂരു നഗരത്തിൽ ക്രിസ്തുമസ് രാത്രിയിൽ ആഘോഷങ്ങൾക്ക് അനുമതി നൽകി. ഡിസംബർ 24 ന് അർദ്ധരാത്രിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ബെംഗളൂരു പോലീസ് കമ്മീഷണറും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമാണ് അനുമതി നൽകിയിട്ടുള്ളത്.

ശോഭയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍, തളളി കോർ കമ്മിറ്റി, തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറിശോഭയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്‍, തളളി കോർ കമ്മിറ്റി, തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) എന്നിവയുടെ ബസുകൾ രാത്രി കർഫ്യൂ സമയത്ത് പ്രവർത്തിക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ലക്ഷ്മൺ സവാഡി പറഞ്ഞതിനെ തുടർന്നാണ് ഈ നീക്കം. ഓട്ടോറിക്ഷകൾക്കും ക്യാബുകൾക്കും രാത്രി 11 നും 5 നും ഇടയിൽ സേവനം നടത്താൻ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

-christmas-60

ഡിസംബർ 24 മുതൽ രാത്രി 11 നും രാവിലെ 5 നും ഇടയിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ജനുവരി 2 വരെയാണ് കർഫ്യൂ. ഇതോടനുബന്ധിച്ച് സംസ്ഥാന സർക്കാരും കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് ബുദ്ധിമുട്ട്, ബ്രിട്ടനിൽ നിന്ന് വിമാനത്താവളങ്ങൾ വഴിയോ തുറമുഖങ്ങൾ വഴിയോ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാ യാത്രക്കാരും ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ചേർന്ന് 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, സർക്കാർ അന്തർ സംസ്ഥാന യാത്രകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടില്ല. 10, 12 ക്ലാസുകൾക്കായി ജനുവരി 1 മുതൽ കോളേജുകൾക്കും സ്കൂളുകൾക്കും വീണ്ടും തുറക്കാനും സർക്കാർ ഇതോടൊപ്പം അനുമതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ പരിപാടികൾ, ഉത്സവങ്ങൾ, പുതുവത്സര സംബന്ധിയായ പാർട്ടികൾ എന്നിവയുടെ പേരിൽ ആളുകൾ ഒത്തുചേരുന്നതുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും രാത്രി 10 ഓടെ പൂർത്തിയാക്കണമെന്നും പൊതുജനാരോഗ്യം കണക്കിലെടുത്ത് തീരുമാനമെടുത്തുവെന്നും കഴിഞ്ഞ ദിവസം മന്ത്രി സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതേ സമയം നവംബർ 25 മുതൽ ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയ എല്ലാവരെയും 28 ദിവസത്തേക്ക് നിർബന്ധിതമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധിരാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

കരുതിയിരിക്കുക...വാട്‌സാപ്പിലൂടെ ഈ തട്ടിപ്പുകാര്‍ നിങ്ങളെ തേടിയും വന്നേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്കരുതിയിരിക്കുക...വാട്‌സാപ്പിലൂടെ ഈ തട്ടിപ്പുകാര്‍ നിങ്ങളെ തേടിയും വന്നേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

Recommended Video

cmsvideo
തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

English summary
Night curfew in Karnataka: Officials permit to conduct midnight Christmas mass in Bengaluru tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X