കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ; അതിർത്തികൾ അടച്ച് രാജ്യങ്ങൾ.. കനത്ത ജാഗ്രത

Google Oneindia Malayalam News

മുംബൈ;യുകെയിൽ പുതിയ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രത. മഹാരാഷ്ട്ര രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ 6 വരെ മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലുമാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Night Curfew In Maharashtra, Quarantine For Europe, Middle East Arrivals

യൂറോപ്പിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർ‌ക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും നടപ്പാക്കും. മറ്റുള്ളവരും ഹോം ക്വാറന്റീൻ തുടരണമെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ യുകെയിൽ നിന്ന് അഞ്ച് വിമാനങ്ങളിലായി 1000 ത്തോളം പേർ മുംബൈയിൽ വിമാനം ഇറങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

-111002835-0601579

അതേസമയം, രാത്രി കർഫ്യൂ കാലയളവിൽ, പച്ചക്കറികളും പാലും പോലുള്ള അവശ്യ സേവനങ്ങൾ ബാധിക്കപ്പെടാതെ തുടരും. എന്നിരുന്നാലും, ഈ സമയത്ത് നിശ്ചിത സ്ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒത്തുചേരുന്നതിന് വിലക്കുണ്ട്.

യുകെയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് ഇന്ത്യയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ഡിസംബർ 31 വരെയാണ് വിലക്കേർപ്പെടുത്തിയിരക്കുന്നത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായി വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സൗദി, കുവൈത്ത്,ഒമാൻ തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യ കര, കടൽ അതിർത്തികൾ അടച്ചിരുന്നു. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ സർവ്വീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. കുവൈത്തും ജനവരി 1 വരെ വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.കര-കടൽ-വ്യോമ അതിർത്തികളും തിങ്കളാഴ്ച മുതൽ അടച്ചിടും. ഇന്ന് 11 ന് മുതലാണ് വിലക്ക് .

ഒമാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർല22 മുതൽ ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണഅ രാജ്യം. കര-വ്യോമ അതിർത്തികളും അടച്ചിടും. രാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡിനെ തുരത്താൻ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്‍, വിജയിപ്പിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മകൊവിഡിനെ തുരത്താൻ ട്രിപ്പിള്‍ സിറോ ക്യാമ്പയിന്‍, വിജയിപ്പിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊവിഡ് പ്രതിരോധം ചിലർക്ക് പരിഹാസം, ചിലർക്ക് അധിക്ഷേപം', പ്രതികരിച്ച് കൊല്ലം ജില്ലാ കളക്ടർകൊവിഡ് പ്രതിരോധം ചിലർക്ക് പരിഹാസം, ചിലർക്ക് അധിക്ഷേപം', പ്രതികരിച്ച് കൊല്ലം ജില്ലാ കളക്ടർ

'രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര് കൊണ്ട് നിറഞ്ഞു', ഓമനക്കുട്ടന്റെ മകളെ കണ്ട് ജലീൽ'രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര് കൊണ്ട് നിറഞ്ഞു', ഓമനക്കുട്ടന്റെ മകളെ കണ്ട് ജലീൽ

English summary
Night curfew in Maharashtra; Countries closed borders .. Heavy vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X