കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ: ഞായറാഴ്ചകളിൽ ലോക്ക്ഡൌൺ, കർശന നിയന്ത്രണങ്ങളുമായി സർക്കാർ

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. രാത്രികാല കർഫ്യൂവിന് പുറമേ ഞായറാഴ്ചകളിൽ പൂർണ്ണ ലോക്ക്ഡൌണും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ തമിഴ്‌നാട് സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. പെട്രോ പമ്പുകൾ അടിയന്തിര മരുന്ന് വിതരണ സേവനങ്ങൾ എന്നിവ രാത്രി മുഴുവൻ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സ്കൂളുകളും മാളുകളും തിയേറ്ററും അടച്ചു; നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങളുമായി ബിഹാറുംസ്കൂളുകളും മാളുകളും തിയേറ്ററും അടച്ചു; നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങളുമായി ബിഹാറും

ഞായറാഴ്ചകളിൽ പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കുമ്പോൾ എല്ലാ പച്ചക്കറി, മത്സ്യ വിപണികൾ, സിനിമാ ഹാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന കടകൾ എന്നിവ അടച്ചിടും. എന്നാൽ അതേസമയം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ടേക്ക്അവേ സേവനങ്ങൾക്ക് നിയന്ത്രണമില്ല. മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഞായറാഴ്ചകളിൽ പ്രവർത്തനനാമതിയില്ല. സംസ്ഥാനത്ത് നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന ബോർഡ് പരീക്ഷകളും സർക്കാർ മാറ്റിവച്ചിച്ചിട്ടുണ്ട്. ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. എന്നിരുന്നാലും, പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ പദ്ധതിയിട്ടത് പ്രകാരം നടത്തും.

night-curfew-161

കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനയാണ് തമിഴ്‌നാട്ടിലുണ്ടായിട്ടുള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് 9,344 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്ത്ത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 9,80,728 ആയി ഉയർന്നു. 9,02,022 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 5,263 രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണട്. 65,635 ആക്ടീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷ മാറ്റിവച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷകൾ അതുപോലെ നടത്തണം. കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഓൺലൈനിൽ നടത്തണം. സമ്മർ ക്യാമ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

മ്യൂസിയങ്ങൾ‌, പാർക്കുകൾ‌, മൃഗശാലകൾ‌, എ‌എസ്‌ഐ സൈറ്റുകൾ‌ എന്നിവയുൾ‌പ്പെടെ എല്ലാ ടൂറിസ്റ്റ് സെന്ററുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കും. ബീച്ചുകളിലും പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രേവശനമില്ല. ഊട്ടി, കൊടൈക്കനാൽ, യെർകോഡ് എന്നിവടങ്ങളു അടച്ചിട്ടുണ്ട്. യാത്രക്കാരുടെ താപനില പരിശോധിക്കുന്നതിനും അവർമാസ്ക് ധരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന നടത്തണം. ചായക്കടകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, വലിയ സ്റ്റോറുകൾ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ 50% പേരുമായി പ്രവർത്തിക്കുകയും എല്ലാ ദിവസവും രാത്രി 9 മണിയോടെ അടച്ചുപൂട്ടുകയും ചെയ്യും. വിവാഹത്തിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം യഥാക്രമം 100, 50 എന്നിങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
Night Curfew in Tamil Nadu from Apr 20, Total Lockdown on Sundays after surge in Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X