കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കണം; ലംഘനമുണ്ടായാല്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം

Google Oneindia Malayalam News

ദില്ലി: നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചും. സാമൂഹിക അകലം ഉറപ്പാക്കാനും വൈറസ് ബാധയുടെ വ്യാപനം തടയാനും അവശ്യ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഒഴികേയുള്ളവ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. ഇത് കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭ്യന്തരമന്ത്രാലയം ഇന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കത്തയച്ചത്.

നൈറ്റ് കര്‍ഫ്യൂ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങള്‍ വിവിധ സ്ഥലങ്ങളിൽ ലംഘിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ കിട്ടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങള്‍ നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

migrant-workers

കൊറോണവൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള പ്രധാന ഘടകമാണ് കണ്ടെയ്മെന്‍റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍. ഈ സോണുകളിൽ പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പിലാക്കുക. ഇക്കാര്യത്തിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്, കണ്ടെയ്മെന്‍റ് സോണുകള്‍ സോണുകൾ ശരിയായ രീതിയില്‍ വേര്‍തിരിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്കനുസൃതമായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇപ്പോൾ‌ വിവിധ സോണുകൾ‌ നിർ‌വചിക്കാനും നിരോധിക്കേണ്ടതും നിയന്ത്രണങ്ങളോടെ അനുവദിക്കേണ്ടവയുടേയും കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കും. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ കർശനമായി നടപ്പാക്കണം, എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയിൽ‌പ്പെട്ടാൽ ശക്തമായ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.‌

നൈറ്റ് കർഫ്യൂ ഉറപ്പാക്കേണ്ടേത് ആവശ്യമായ കാര്യമാണ്. അത്യാവശ്യമാല്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളും വൈകുന്നേരം 7 നും രാവിലെ 7 നും ഇടയിൽ നിരോധിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു പ്രധാന ഘടകമാണ്. ആളുകൾ‌ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നൈറ്റ് കർഫ്യൂ നിർബന്ധമാക്കിയിട്ടുണ്ട്. അതനുസരിച്ച്, പ്രാദേശിക അധികാരികളോട് അവരുടെ അധികാരപരിധിയിലെല്ലാം, കൃത്യമായ നിയമ വ്യവസ്ഥകൾ പ്രകാരം, നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിന് ഉത്തരവുകൾ പുറപ്പെടുവിക്കാൻ ആവശ്യപ്പെടണം. ഈ നിര്‍ദ്ദേശം കർശനമായി പാലിക്കണണെന്നമെന്നും അജയ് ഭല്ല വ്യക്തമാക്കുന്നു.

സ്വിഗ്ഗിയും സൊമാട്ടോയും മദ്യം വീട്ടിലെത്തിച്ചു തുടങ്ങി, ആദ്യം തിരഞ്ഞെടുത്തത് ഇന്ത്യയിലെ ഈ നഗരം,കാരണംസ്വിഗ്ഗിയും സൊമാട്ടോയും മദ്യം വീട്ടിലെത്തിച്ചു തുടങ്ങി, ആദ്യം തിരഞ്ഞെടുത്തത് ഇന്ത്യയിലെ ഈ നഗരം,കാരണം

റേഡിയോഗ്രാഫര്‍ക്ക് ഒരു മാസം മുമ്പ് കൊറോണ സ്ഥിരീകരിച്ചു.... പിന്നീട് സംഭവിച്ചത്, ആഗ്രഹം ഇങ്ങനെറേഡിയോഗ്രാഫര്‍ക്ക് ഒരു മാസം മുമ്പ് കൊറോണ സ്ഥിരീകരിച്ചു.... പിന്നീട് സംഭവിച്ചത്, ആഗ്രഹം ഇങ്ങനെ

English summary
night curfew: MHA issues strict warning to states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X