കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഡല്‍ഹിയില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യു, കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി: കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങാനൊരുങ്ങി ഡല്‍ഹിയും. നാളെ മുതല്‍ രാജ്യതലസ്ഥാനത്ത് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ നിരവധി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 290 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 0.55 ശതമാനവുമാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 14,43,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25,105 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 1,103പരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. അതില്‍ 583 പേര്‍ വനീട്ടില്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിക്ക് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങൡ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാതലത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തതിയത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശി തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ ചൊവ്വാഴ്ച മുതലാണ് രാത്രി കര്‍ഫ്യു ആരംഭിക്കുന്നത്. രാത്രി പത്ത് മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. 1ദ ദിവസത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

ni

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രാത്രികാല ഏര്‍പ്പെടുത്താനുള്ള തിരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വലിയ ചടങ്ങുകളോ പുറത്ത് ഡിജെ പാര്‍ട്ടികള്‍ പോലുള്ളവയോ അനുവദിക്കില്ല. വലിയ ഒത്തുചേരലുകളും പൂര്‍ണമായി നിരോധിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം മാത്രം ആളുകളെയെ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകള്‍ 400 കടന്നിരിക്കുകയാണ്. ഇനിയും കേസുകള്‍ ഉയരാന്‍ സാധ്യത ഉണ്ട്.ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് മുമ്പ് രണ്ടാമത്തെ ഡോസുകള്‍ എടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി് 6,987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,091 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,30,354 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.40% ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+