കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചുപൊളിയ്ക്കാൻ ഗോവയ്ക്ക് പോണ്ട !! നിശാപാർട്ടികൾ നിരോധിയ്ക്കുന്നു, 'പാട്ടും ഡാൻസും വേണ്ട'

മദ്യ വിളന്പുന്ന രാവേറെ വൈകി നടക്കുന്ന പാര്‍ട്ടികള്‍ പൊതു ജനത്തിന് ബുദ്ധിമുട്ടാണ് സൃഷ്ടിയ്ക്കുന്നത് എന്നാണ് പല്‍യേക്കറുടെ വാദം.

  • By മരിയ
Google Oneindia Malayalam News

പനാജി: ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിയ്ക്കാന്‍ നീക്കം. ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പല്‍യേക്കര്‍് ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മദ്യ വിളന്പുന്ന രാവേറെ വൈകി നടക്കുന്ന പാര്‍ട്ടികള്‍ പൊതു ജനത്തിന് ബുദ്ധിമുട്ടാണ് സൃഷ്ടിയ്ക്കുന്നത് എന്നാണ് പല്‍യേക്കറുടെ വാദം.

Disco

പുതുവത്സരാഘോഷത്തിനും മറ്റുമായി നിരവധി വിനോദ സഞ്ചാരികളാണ് ഗോവയിലേക്ക് എത്താറുള്ളത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം പാര്‍ട്ടികള്‍ തന്നെയാണ്. എന്നാല്‍ ഇത്തരം പാര്‍ട്ടികളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് വൃദ്ധര്‍ക്കും, പരീക്ഷയ്ക്ക് പഠിയ്ക്കുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നെന്ന് മന്ത്രി പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് മദ്യപിച്ച് വരുന്ന ആളുകളുടെ ശല്യം കാരണം പൊതുജനത്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അസ്ഥയാണെന്നും മന്ത്രി പറയുന്നു. സ്വന്തം മണ്ടലത്തിലെ പബ്ബുകളിലും ബാറുകളിലും നിശാപാര്‍ട്ടിയ്ക്ക് ഇനി അനുമതി നല്‍കേണ്ടെന്ന് അദ്ദേഹം ജില്ലാഭരണ കൂടത്തിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
"Late night parties are not part of our culture. We need not encourage them. They should be shut down immediately," the minister said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X