കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റുകൊടുക്കാതെ അച്ഛന്‍ കുമാരസ്വാമി; ഉപതിരഞ്ഞെടുപ്പില്‍ മകന്‍ നിഖിലിനെ മത്സരിപ്പിച്ചേക്കും

Google Oneindia Malayalam News

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിക്കാന്‍ പിതാവ് എച്ച്ഡി കുമാരസ്വാമി. കെആര്‍ പെട്ടില്‍ നിന്നാകും ഇത്തവണ നിഖില്‍ മത്സരിച്ചേക്കുക. ജെഡിഎസ് എംഎല്‍എ ആയിരുന്ന കെസി നാരായണ ഗൗഡയെ അയോഗ്യനാക്കിയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

<strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം</strong>കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വമ്പന്‍ പദ്ധതി!'2020 നിര്‍ദ്ദേശവുമായി സാംപിട്രോഡ, അടിമുടി മാറ്റം

എന്നാല്‍ നിഖിലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ തള്ളി. നിഖിലിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ദേവഗൗഡ പ്രതികരിച്ചു.അതേസമയം നിഖിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജെഡിഎസ് പ്രവര്‍ത്തകര്‍ ശക്തമാക്കിയതോടെ ഇക്കാര്യം പാര്‍ട്ടി ആലോചിച്ച് തിരുമാനിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

ikhilkumaraswamy

<strong>'14 സീറ്റും നിലനിര്‍ത്തും'; വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കും, ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്</strong>'14 സീറ്റും നിലനിര്‍ത്തും'; വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കും, ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ഞായറാഴ്ച കുമാരസ്വാമി കെആര്‍ പെട്ട് സന്ദര്‍ശിക്കും. ഇവിടുത്തെ പ്രമുഖ പ്രാദേശിക നേതാക്കളുമായി കുമാരസ്വാമി യോഗം നടത്തും. നിഖിലിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിഖില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും നടിയും അംബരീഷിന്‍റെ ഭാര്യയുമായ സുമലതയോട് പരാജയപ്പെടുകയായിരുന്നു. 1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുമലത വിജയിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും സുമലതക്ക് പിന്നില്‍ അണിനിരന്നതോടെയായിരുന്നു നിഖില്‍ പരാജയം നുണഞ്ഞത്.

<strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്</strong>ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 ഉം വിമത എംഎല്‍എമാരെ സ്പീക്കര്‍ ആയോഗ്യരാക്കിയതോടെയാണ് കര്‍ണാടകത്തിലെ 17 നിയോജക മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമപോരാട്ടങ്ങള്‍ ഏറെക്കാലം നീണ്ടുപോയില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തില്‍ മത്സരിക്കുമോയെന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

English summary
Nikhil Kumaraswamy may contest in by polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X