തോല്‍വി നല്‍കിയത് കനത്ത ആഘാതം; നിഖില്‍ കുമാരസ്വാമി രാജിവച്ചു... ജെഡിഎസില്‍ കൂട്ടപ്പൊരിച്ചില്‍
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജെഡിഎസില്‍ അസ്വാരസ്യം പുകയുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷ പദവി രാജിവച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എച്ച്ഡി ദേവഗൗഡയ്ക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടന് കൂടിയായ നിഖില്‍ കുമാരസ്വാമി രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമഗനരയില്‍ നിഖില്‍ കുമാരസ്വാമി തോറ്റത് ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നേരത്തെ കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണിത്. ഇവിടെ നിഖിലിന്റെ വിജയം ജെഡിഎസ് ഉറപ്പിച്ചതാണ്. പക്ഷേ തോറ്റു.

ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹീമിനും രാജിക്കത്തിന്റെ പകര്‍പ്പ് നിഖില്‍ കൈമാറിയിട്ടുണ്ട്. ജെഡിഎസിന്റെ തിരഞ്ഞെടുപ്പ് പ്രകടനം തന്നെ വളരെ വേദനിപ്പിച്ചുവെന്ന് നിഖില്‍ കുമാരസ്വാമി പറയുന്നു. ഇനി പുതിയ രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റണം. പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും നിഖില്‍ കുമാരസ്വാമി രാജിക്കത്തില്‍ വ്യക്തമാക്കി.
ഇപ്പോള്‍ നേരിട്ട തോല്‍വി വരും നാളുകളിലെ വിജയത്തിന് വഴിയൊരുക്കുന്നതാകണം. പാളിച്ചകള്‍ സംഭവിച്ചത് മനസിലാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. എല്ലാ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിച്ച് കൂറ് തെളിയിക്കേണ്ട സമയമാണിത്. പുതിയ നേതാക്കള്‍ വരേണ്ടതുണ്ട്. അതുകൊണ്ടാണ് താന്‍ വഴിമാറുന്നത് എന്നും നിഖില്‍ കുമാരസ്വാമി പറയുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന ഉറപ്പ് നിഖില്‍ കുമാരസ്വാമി നല്കുന്നു. തന്റെ രാജി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹീം രാജിവച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചിരിക്കുന്നത്.
ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നുണ്ട്. തോല്‍വിയുടെ കാരണം വിശദമായി ചര്‍ച്ച ചെയ്യും. ഇനി പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന കാര്യങ്ങളും ചര്‍ച്ചയാകുമെന്നും നേതാക്കള്‍ അറിയിച്ചു. നേരത്തെ കര്‍ണാടകയില്‍ കിങ് മേക്കറാകുമെന്ന് കരുതിയിരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എന്നാല്‍ കോണ്‍ഗ്രസ് തരംഗത്തില്‍ എല്ലാം തകര്‍ന്നു. 19 സീറ്റില്‍ മാത്രമാണ് ജെഡിഎസിന് ജയിക്കാനായത്.
നിഖില്‍ കുമാരസ്വാമി ഭാഗ്യമില്ലാത്ത വ്യക്തിയാണ് എന്നാണ് ജെഡിഎസിലെ സംസാരം. നേരത്തെ മാണ്ഡ്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വേളയിലും അദ്ദേഹം തോറ്റിരുന്നു. നടി സുമലതയെ ആണ് അന്ന് നിഖില്‍ നേരിട്ടത്. ഇത്തവണ പാര്‍ട്ടിയുടെ തട്ടകത്തില്‍ മല്‍സരിച്ചിട്ടും തോറ്റു. ഇതാണ് ഭാഗ്യമില്ലാത്തവന് എന്ന ആക്ഷേപത്തിന് കാരണം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications