Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്കി ഗല്‍റാണിയ്ക്ക് നിയമലംഘനം ആകാമോ? കമല്‍ഹാസന്‍ പോലും മാപ്പ് പറഞ്ഞു, പക്ഷേ നിക്കി?

മധുര: നടി നിക്കി ഗല്‍റാണിയ്‌ക്കെന്താ നിയമം ബാധകമല്ലേ. മലയാളത്തില്‍ ഭാഗ്യനായികയെന്ന് വിശേഷണമുള്ള നിക്കി ഗണല്‍റാണി കഴിഞ്ഞ ദിവസം മധുരയില്‍ ബുള്ളറ്റോടിച്ചത് വാര്‍ത്തയായിരുന്നു. ഒരു ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് നിക്കി ബുള്ളറ്റോടിച്ചത്. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെയായിരുന്നു ബുള്ളറ്റിലുള്ള താരത്തിന്റെ അഭ്യാസപ്രകടനം. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് നടിയുടെ നിയമലംഘനം. നിക്കിയുടെ നിയമലംഘനത്തിന് എതിരെ വ്യാപകമായ പ്രതിഷേധനം ഉയരുന്നുണ്ട്.

യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായിട്ടാണ് 20 കിലോമീറ്റര്‍ ബുള്ളറ്റോടിച്ച് നിക്കി എത്തിയത്. ജൂലൈ ഒന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ ്‌നടി ഹെല്‍മെറ്റില്ലാതെ ബുള്ളറ്റോടിച്ചത്. പാപനാശത്തില്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് നടന്‍ കമല്‍ഹാകന്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരോട് ക്ഷമ ചോദിച്ചു...

ബുള്ളറ്റ്

ബുള്ളറ്റ്

തമിഴ് ചിത്രത്തിന്റെ പ്രചരാാര്‍ത്ഥമാണ് നിക്കി ഗല്‍റാണി ബുള്ളറ്റോടിച്ചത്

ഹെല്‍മെറ്റില്ല

ഹെല്‍മെറ്റില്ല

മുടി കാറ്റില്‍ പറത്തി താരം സ്റ്റൈലിഷായി ബുള്ളറ്റോടിയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയിലും പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല

കോടതി ഉത്തരവ്

കോടതി ഉത്തരവ്

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് നിക്കിയുടെ ഹെല്‍മെറ്റില്ലാ ബുള്ളറ്റ് യാത്ര

മാപ്പ്?

മാപ്പ്?

പാപനാശം എന്ന ചിത്രത്തില്‍ സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന രംഗത്തില്‍ ഹെല്‍മെറ്റില്ലാതെ പ്രത്യക്ഷപ്പെട്ടതിന് നടന്‍ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ നിക്കി ഇതുവരേയും മാപ്പ് പറഞ്ഞിട്ടില്ല

ഭാഗ്യനായിക

ഭാഗ്യനായിക

മലയാളത്തില്‍ ഭാഗ്യനായികയെന്ന വിശേഷണം നിക്കിയ്ക്കുണ്ട്. വെള്ളിമൂങ്ങ, 1983 എന്നീ ഹിറ്റ് ചിത്രങ്ങളിലെ നിക്കിയുടെ സാന്നിധ്യമാണ് ഭാഗ്യനായിക എന്ന വിശേഷണം നേടിക്കൊടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+