കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചു; ഗുജറാത്തില്‍ ചരിത്രം പിറന്നു, പക്ഷേ, ബിജെപി ചെയ്തത്

Google Oneindia Malayalam News

ഗാന്ധി നഗര്‍: മുതിര്‍ന്ന ബിജെപി എംഎല്‍എ നിമാബെന്‍ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണച്ചു. ഇതോടെ നിമാബെന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗുജറാത്ത് നിയമസഭയില്‍ ആദ്യമായിട്ടാണ് ഒരു വനിത സ്പീക്കറാകുന്നത്. ഇത് ചരിത്ര പിറവിയാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. നിയമസഭയുടെ മണ്‍സൂണ്‍ കാല സമ്മേളനത്തിനായി ഇന്നും നാളെയുമാണ് സഭ ചേരാന്‍ തീരുമാനിച്ചത്. ആദ്യ ദിനം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താനും നിശ്ചയിച്ചു. കോണ്‍ഗ്രസ് പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി ഭൂപീന്ദ്ര പട്ടേല്‍ ആണ് നിമാബെന്‍ ആചാര്യയുടെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് വേണ്ടി പ്രതിപക്ഷ നേതാവ് പരേഷ് ധനനി പിന്തുണ പ്രഖ്യാപിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 65 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.

n

1960ല്‍ ഗുജറാത്ത് നിയമസഭ രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് ഒരു വനിത സ്പീക്കറാകുന്നത്. നിയമസഭയ്ക്ക് വേണ്ടി ഞാന്‍ അവരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഭൂപീന്ദ്ര പട്ടേല്‍ പറഞ്ഞു. ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് നിമാബന്‍ ആചാര്യ മറുപടി നല്‍കി. നേരത്തെ രാജേന്ദ്ര ത്രിവേദിയായിരുന്നു ഗുജറാത്ത് നിയമസഭാ സ്പീക്കര്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് മന്ത്രിസഭ ബിജെപി അഴിച്ചുപണിതതോടെ ത്രിവേദിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചു. ഇതോടെ അദ്ദേഹം സ്പീക്കര്‍ പദവി രാജിവച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്നാണ് പുതിയ സ്പീക്കറെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ചതോടെ വോട്ടെടുപ്പ് വേണ്ടി വന്നില്ല. അതേസമയം, ബിജെപി മര്യാദ കാണിച്ചില്ല എന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?

സ്പീക്കര്‍ പദവിയിലേക്ക് മല്‍സരിച്ചില്ലെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സാധാരണ പ്രതിപക്ഷത്തിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനില്‍കിയിരുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്തെല്ലാം അങ്ങനെയായിരുന്നു. പ്രതിപക്ഷത്തെ കൂടി പരിഗണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കും അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചു. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബിജെപിക്ക് തന്നെ ലഭിക്കും. ബിജെപി പരമ്പരാഗത രീതിയെല്ലാം തെറ്റിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി സാധാരണ പ്രതിപക്ഷത്തിന് നല്‍കാറുണ്ട്. കോണ്‍ഗ്രസ് അങ്ങനെയാണ് ചെയ്തിരുന്നത്. ബിജെപി ഈ പരമ്പരാഗത രീതി ലംഘിച്ചു. സ്പീക്കര്‍ സ്ഥാനാര്‍തിയെ പിന്തുണച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് അനില്‍ ജോഷിയാരയെ മല്‍സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആദിവാസി നേതാവും അറിയപ്പെട്ട ഡോക്ടറുമാണ് ജോഷിയാര. എന്നാല്‍ ബിജെപി ജിതാഭായ് ബര്‍വാഡിനെ മല്‍സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പരേഷ് ധനനി പറഞ്ഞു.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Nimaben Acharya Elected as Gujarat First Female Assembly Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X