അബുദാബി: വീട്ടുജോലിക്കാരിയെ ഒന്‍പതംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി
അബുദാബി: അബുദാബിയിലെ അല്‍ അയ്‌നില്‍ ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ഒന്‍പതംഗ സംഘം കൂട്ട മാനഭംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. കവര്‍ച്ച സംഘത്തില്‍പ്പെട്ടവരാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഇവര്‍ യുവതിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതിനുശേഷം പീഡിപ്പിക്കുകയായിരുന്നു

പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. ഒന്‍പതു പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറബ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായും പിടിയിലായ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി












Click it and Unblock the Notifications