കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടി കാമ്പസ് ഇന്റര്‍വ്യൂ; 9 കമ്പനികള്‍ കരിമ്പട്ടികയില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ബോംബെ കാമ്പസില്‍ നിന്നും 9 കമ്പനികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ നിന്നും വിലക്കി. കമ്പനികളെ കരിമ്പട്ടികയില്‍പെടുത്തുകയും വിലക്കുകയുമായിരുന്നു. ജിപിഎസ്‌കെ., ജോണ്‍സണ്‍ ഇലക്ട്രിക്, ചൈന, പോര്‍ട്ടീ മെഡിക്കല്‍, കേഷ്‌കേര്‍ ടെക്‌നോളജീസ്, പെപ്പര്‍ ടേപ്പ് എന്നിവയെയാണ് ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തിയത്.

വ്യാജ ഓഫീസ് അഡ്രസ് നല്‍കിയതിനെ തുടര്‍ന്ന് ലീഗാര്‍ഡ് ബര്‍ണറ്റ് ഗ്രൂപ്പിനെ വിലക്കുകയും ചെയ്തു. നേരത്തെ വിലക്കുണ്ടായിരുന്ന മേര ഹുനാര്‍ കമ്പനി മറ്റൊരു പേരില്‍ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെയും വിലക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തശേഷം മറ്റുകമ്പനികള്‍ക്ക് നല്‍കുകയായിരുന്നു ഇവര്‍.

iit

കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനികളെ ഐഐടി അഡ്മിനിസ്‌ട്രേഷന്‍ നിരീക്ഷിച്ചുവരികയായിരുന്നു. പല കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ വൈകിപ്പിക്കുന്നതായും മാറ്റം വരുത്തുന്നതായും അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തി. ഫ് ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ഥികളുടെ ഓഫര്‍ വൈകിപ്പിച്ചിരുന്നു.

വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു കമ്പനിയെയും കാമ്പസ് റിക്രൂട്ട്‌മെന്റിനായി ക്ഷണിക്കേണ്ടതില്ലെന്നാണ് കാമ്പസിന്റെ തീരുമാനം. പരാതികള്‍ പെരുന്നതിനാല്‍ മികച്ച കമ്പനികള്‍ക്കുമാത്രമേ ഇനി റിക്രൂട്ട്‌മെന്റിന് അവസരം ലഭിക്കൂ. ഇതോടെ കാമ്പസ് ഇന്റര്‍വ്യൂവഴി അവരം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടതായിവരുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Nine companies blacklisted from IIT Bombay campus placements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X