ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണു; ഒമ്പത് മരണം
ശ്രീനഗര്‍: ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് ഒമ്പത് മരണം. സൈനികര്‍ സഞ്ചരിച്ച വാഹനം മലയിടുക്കില്‍ വീണാണ് അപകടം. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലഡാക്കിലെ നിയോമയിലെ കെറിയിലാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ലേയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ലേയില്‍ നിന്ന് കിയാരിയിലേക്ക് വാഹനവ്യൂഹം നീങ്ങുകയായിരുന്നുവെന്നും ഒരു വാഹനം ഓഫ്റോഡിലേക്ക് കതിരിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചുത് എന്നും ലേയിലെ പ്രതിരോധ പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ പിഎസ് സിദ്ധു പറഞ്ഞു. ഒരു മാരുതി ജിപ്സി, ഒരു ട്രക്ക്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വാഹനങ്ങളിലായി ആകെ മൂന്ന് ഓഫീസര്‍മാരും രണ്ട് ജെസിഒമാരും 34 ജവാന്മാരുമാണ് യാത്ര ചെയ്തിരുന്നത്.

അതേസമയം അപകടം നടന്ന ഉടന്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയതായും പരിക്കേറ്റ എല്ലാ സൈനികരെയും ആര്‍മി മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റിയതായും ലേയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് പി ഡി നിത്യ പറഞ്ഞു. ചികിത്സയിലുള്ള ഒരു ജവാന്റെ നില അതീവഗുരുതരമാണെന്നും അവര്‍ പറഞ്ഞു. അതേസമയം സൈനികരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
''ലഡാക്കിലെ ലേയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ കരസേനാംഗങ്ങളെ നഷ്ടപ്പെട്ടതില്‍ ദുഖമുണ്ട്. നമ്മുടെ രാജ്യത്തിനായുള്ള അവരുടെ മാതൃകാപരമായ സേവനം ഞങ്ങള്‍ ഒരിക്കലും മറക്കില്ല,'' രാജ്‌നാഥ് സിംഗ് പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് കൊള്ളുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications