കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ, പ്രാര്‍ത്ഥനയോടെ കുടുംബം

Google Oneindia Malayalam News

കൊല്‍ക്കത്ത: ഒന്‍പത് മാസം പ്രായമായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ഒരു കുടുംബത്തിലാണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒന്‍പത് മാസം പ്രായമായ കുഞ്ഞ്, ആറ് വയസുള്ള പെണ്‍കുട്ടി, 11 വയസുള്ള ആണ്‍കുട്ടി 27 ഉം 45 ഉം വയസുമുള്ള സ്ത്രീകള്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തിയ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി 27 കാരി സമ്പര്‍ക്കം പുലര്‍ത്തിയതാണ് കുടുംബത്തിലെ എല്ലാവര്‍ക്കും കൊറോണ പിടിപെടാന്‍ കാരണമായത് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

corona virus

ബ്രിട്ടനില്‍ പഠിക്കുന്ന വ്യക്തി ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ഇവര്‍ ഒരു കുടുംബ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ചാണ് 27കാരി ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ബ്രിട്ടനില്‍ നിന്നും വന്ന വ്യക്തി രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം 27കാരി കുടുംബവുമായി ഇടപഴകിയതാണ് ബാക്കി നാല് പേര്‍ക്കും കൊറോണ സ്ഥിരീകരിക്കാന്‍ കാരണമായത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ അഞ്ച് പേരും തെഹറ്റയിലെ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സ്രവം പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ പരിശോധന ഫലം വന്നപ്പോള്‍ അഞ്ച് പേര്‍ക്കും പോസിറ്റീവാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ച 45കാരിയുടെ കുട്ടിയാണ് 11കാരന്‍. ഇവര്‍ എല്ലാവരുമുള്ള എട്ട് പേരങ്ങുന്ന കുടുംബം 23നാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അഞ്ച് പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ നാദിയയിലുള്ള ആശുപത്രിയിലായിരുന്നു ക്വാറന്റീനില്‍ കഴിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു.

കുടുംബവുമായി അടുത്ത് ഇടപഴകിയ 18 ഓളം വരുന്ന അയല്‍ക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചു. 33 പേരുടെ പരിശോധന ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ 15 പേര്‍ക്കാണ് ബംഗാളില്‍ കൊറോണ സ്ഥിരീകരിച്ചത്. ഒരാള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്ന് മരിച്ചിരുന്നു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പിടിപ്പെട്ടതിന് ശേഷമുള്ള ഏറ്റവും പുതിയ പ്രതിദിന കണക്കാണിത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടക(2), മധ്യപ്രദേശ്, തമിഴ്നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു. അതേസമയം 66 പേര്‍ക്ക് ഇതുവരെ രോഗം ബേധമായിട്ടുണ്ട്.

English summary
Nine Month Old Baby And 4 Family Members Test Positive For Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X