കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ നടുക്കുന്ന സംഭവം; വെടിവയ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രണ്ടു സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോന്‍ഭദ്ര ജില്ലയിലെ ഗൊരാവലിലാണ് സംഭവം. വെടിവപ്പ് ഒരു മണിക്കൂറോളം നീണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Sonbh

നൂറോളം പേര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടുവെന്നാണ് വിവരം. ജില്ലാ കളക്ടര്‍ അങ്കിത് കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് സംഭവം സ്ഥിരീകരിച്ചു. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഒമ്പതുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെ ലഭിച്ച വിവരമെന്ന് ജില്ലാ കളക്ടര്‍ ഭാരത് സമാചാര്‍ ചാനലിനോട് പറഞ്ഞു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്.

സ്വത്ത് തര്‍ക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമല്ല. അന്വേഷണം തുടരുകയാണെന്നും കളക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റി.

വിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതവിമത എംഎല്‍എമാരെ കാണാനില്ല; കര്‍ണടാകത്തില്‍ കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത

സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയമാണ് ഇന്നത്തെ വെടിവെപ്പിന് കാരണം. അക്രമികളെ വെറുതെ വിടില്ലെന്നും എല്ലാവരെയും ഉടന്‍ പിടികൂടുമെന്നും കളക്ടര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച വിശദമായ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

English summary
Nine People Shot Dead Over Land Dispute in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X