കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; ചാവേറുകളായെത്തിയത് ഒരു സ്ത്രീയടക്കം 9 പേര്‍; എന്‍ടിജെയിലെ വിഭാഗമെന്ന്

  • By Desk
Google Oneindia Malayalam News

കൊളംബോ: 350 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ നാഷ്ണല്‍ തവ്ഹീദ് ജമാത്ത് പാര്‍ട്ടിയല്ലെന്നും എന്‍.ടി.ജെ.യുടെ കൂടുതല്‍ തീവ്ര വിഭജന സംഘമാണെന്നും ഒദ്യോഗിക സ്ഥിരീകരണം. സ്‌ഫോടനം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജേവര്‍ദന അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.

വാരണാസിയില്‍ പ്രിയങ്ക ഇല്ല; പഴയ സ്ഥാനാര്‍ഥിയെ പൊടിതട്ടി കോണ്‍ഗ്രസ്, രാഹുല്‍ സസ്‌പെന്‍സ് പൊളിഞ്ഞുവാരണാസിയില്‍ പ്രിയങ്ക ഇല്ല; പഴയ സ്ഥാനാര്‍ഥിയെ പൊടിതട്ടി കോണ്‍ഗ്രസ്, രാഹുല്‍ സസ്‌പെന്‍സ് പൊളിഞ്ഞു

അതിതീവ്ര ഗ്രൂപ്പിനെ പേരെടുത്ത് പറയാതെ മന്ത്രി ഇങ്ങനെ പറഞ്ഞു. രണ്ട് ഗ്രൂപ്പുകളാണുള്ളത്, നാഷ്ണല്‍ തവ്ഹീദ് ജമാഅത്ത് പിന്നെ അതില്‍ നിന്നും പിളര്‍ന്ന് രൂപീകൃതമായ അതിതീവ്ര സ്വഭാവമുള്ള ഗ്രൂപ്പ്. രാജ്യത്ത് ഇസ്ലാം മാത്രമാകണം ഒരേയൊരു മതമെന്നാണ് രണ്ടാമത്തെ ഈ ഗ്രൂപ്പ് ചിന്തിക്കുന്നത്. ഈ ഗ്രൂപ്പിന്റെ നേതാവ് ആത്മഹത്യ ചെയ്തതായി വിശ്വസിക്കുന്നതായും മന്ത്രി അറിയിച്ചു. ഈ സംഘടനയുടെ തലവനാണ് ഷാഗ്രി ലാ ഹോട്ടലില്‍ സ്‌ഫോടനം നടത്തിയതെന്നും ഈ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

srilanka8-155

സാഹ്‌റാന്‍ ഹഷ്മി എവിടെയാണെന്ന വിദേശ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി എന്‍.ടി.ജിയുടെ നേതാവല്ല വിഭജിത ഗ്രൂപ്പിന്റെ നേതാവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, അതിതീവ്ര ഗ്രൂപ്പിന്റെ നേതാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 9 പേര്‍ പങ്കെടുത്തുവെന്നാണ് വിവരം. ദെമ്ടഗോഡയിലെ താമസക്കാരിയായ സ്ത്രീയെ കൂടാതെ ബിസിനസുകാരനായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിനും അയാളുടെ 2 മക്കള്‍ക്കും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നും സംശയമുണ്ട്.

ഇബ്രാഹിമിന്റെ മക്കളായ ഇന്‍ഷാഫ് അഹമ്മദ് ഇബ്രാഹിം, ഇഹാം അഹമ്മദ് ഇബ്രാഹിം എന്നിവരാണ് സിനമോണ്‍ ഗ്രാന്റ് ഹോട്ടലിലെയും ഷാംഗ്രി ലാ ഹോട്ടലിലെയും സ്‌ഫോടനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഷാം ഗ്രി ഹോട്ടലിലെ സ്‌ഫോടനം മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മകന്‍ നടത്തിയതല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒരു ബിസിനസുകാരനെയും അയാളുടെ മക്കളില്‍ ഒരാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. നല്ല വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് പോകുന്നതില്‍ ശ്രീലങ്കയ്ക്ക് ആശങ്കയുണ്ട്.

സ്‌ഫോടനം നടത്തിയ ചാവേറുകളില്‍ ഒരാള്‍ പഠിച്ചത് യുകെയിലും ഉപരിപഠനം നടത്തിയത് ആസ്‌ത്രേലിയയിലുമാണ്. ഇയാള്‍ പുറത്ത് പഠിക്കുമ്പോഴാണോ അതോ ശ്രീലങ്കയില്‍ തിരിച്ചെത്തിയപ്പോഴാണോ ഇത്തരം ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

English summary
Nine suicide bomabers carries blast in Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X