മധ്യപ്രദേശിൽ തുരങ്കം തകർന്നു; 9 പേർ കുടുങ്ങി; കഠിന പരിശ്രമത്തിൽ രക്ഷാസേനകൾ
മധ്യപ്രദേശിൽ തുരങ്കം തകർന്നു; 9 പേർ കുടുങ്ങി; കഠിന പരിശ്രമത്തിൽ രക്ഷാസേനകൾ
ഭോപ്പാൽ: മധ്യപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമനാബാദിലാണ് സംഭവം നടന്നത്. ബർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന തുരങ്കമാണ് തകർന്നത്. 9 പേരാണ് തുരങ്കത്തിൽ കുടുങ്ങിയത്. ഇതിൽ 7 പേരെ രക്ഷപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാന ദുരന്ത നിവാരണ സേന സംഘത്തോടൊപ്പം പ്രാദേശിക ഉദ്യോഗസ്ഥരും ശേഷിക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ജബൽപൂരിൽ നിന്നാണ് എസ് ഡി ഇ ആർ എഫ് സംഘം എത്തിയതെന്ന് കട്‌നി കളക്ടർ പ്രിയങ്ക് മിശ്ര പറഞ്ഞു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്. എസ് ഡി ഇ ആർ എഫ് സംഘം ആവശ്യമായ ഉപകരണങ്ങളുമായി ഒരു കുഴി കുഴിച്ച് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടറും എസ് പി യും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് രാജോറ പി ടി ഐ യോട് പറഞ്ഞു.
അതേസമയം, കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ രക്ഷാ പ്രവർത്തകരുടെ ഫോൺ കോളുകളോട് പ്രതികരിക്കുകയായിരുന്നുവെന്ന് സ്ലീമനാബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സംഘ് മിത്ര ഗൗതം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സ്ലീമനാബാദിലെ സംഭവത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. കട്നി കലക്ടറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications