കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ: ഭീതിയോടെ കര്‍ണാടകവും !! ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • By
Google Oneindia Malayalam News

ബെംഗളൂരു: കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചാമരാജനഗര്‍, മൈസൂരു, കൊടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഷിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ജില്ലാ ഭരണകുടങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

nipahkar-1

<strong>'2 വയസുകാരി കൊല്ലപ്പെടും മുന്‍പ് ക്രൂര ബലാത്സംഗത്തിന് ഇരയായി'.. പ്രചരണങ്ങള്‍ക്ക് പിന്നില്‍</strong>'2 വയസുകാരി കൊല്ലപ്പെടും മുന്‍പ് ക്രൂര ബലാത്സംഗത്തിന് ഇരയായി'.. പ്രചരണങ്ങള്‍ക്ക് പിന്നില്‍

ആരോഗ്യ വകുപ്പ്, വെറ്റിനറി വകുപ്പ്, ഐഎംഎ, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനും കര്‍ണാട ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലും നിര്‍ബന്ധമായും രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനും എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

<strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി</strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

തൊടുപുഴയിലെ കോളേജിലെ 23 കാരനായ വിദ്യാര്‍ത്ഥിയിലാണ് നിപ്പ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കളമശേരിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് പേരുടേയും സ്വപരിശോധന ഫലത്തില്‍ നിപ്പ ഇല്ലെന്ന് വ്യക്തമാക്കുന്ന സ്രവ പരിശോധന റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്.

<strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി</strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി

<strong>രണ്ടാം ദൗത്യത്തില്‍ അടിമുടി മാറ്റം,വന്‍ ടീം.. യുപിയില്‍ അറ്റകൈ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി!!</strong>രണ്ടാം ദൗത്യത്തില്‍ അടിമുടി മാറ്റം,വന്‍ ടീം.. യുപിയില്‍ അറ്റകൈ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി!!

English summary
Nipah: be alert, Karnata govt gives instrucctions to 8 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X