നിപ വൈറസ് വാഹകർ പഴംതീനി വവ്വാലുകൾ: നിലത്ത് വീണ പഴങ്ങൾ കഴുകാതെ കഴിക്കുന്നത് അപകടകരമെന്ന് എയിംസ് വിദഗ്ധർ
ദില്ലി: കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരന്റെ മരണത്തോടെ കേരളം ആദ്യത്തെ നിപ്പ വൈറസ് മരണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇതോടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപാ വൈറസിനെക്കുറിച്ച് മുന്നറിപ്പ് നൽകുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ധർ. രോഗാവസ്ഥയ്ക്കൊപ്പം ഉയർന്ന മരണസംഖ്യയുമാണ് നിപാ വൈറസ് ബാധിതരിൽ സംഭവിക്കുന്നത്.

പഴംതീനി വവ്വാലുകളാണ് നിപാ വൈറസിന്റെ വാഹകരെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അശുതോഷ് ബിശ്വാസിന്റെ അഭിപ്രായപ്പെടുന്നത്. പഴംതീനി വവ്വാലുകൾ നിപാ വൈറസിന്റെ വാഹകരാണ്, അവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ഒരു പ്രത്യേക ഭൂമിശാസ്ത്ര മേഖലയിലാണ് പഴംതീനി വവ്വാലുകൾ ജീവിക്കുന്നത്. ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പറന്നാൽ സ്വാഭാവികമായും നിപാ വൈറസ് പകരാനുള്ള സാധ്യതുണ്ട്. അതേ സമയം തന്നെ പ്രത്യേക ചികിത്സയില്ലാത്ത രോഗമാണ് നിപാ വൈറസ് ബാധയെന്നും അദ്ദേഹം പറഞ്ഞു.

"അതിനാൽ, ഇത് വളരെ ഗുരുതരമായ രോഗമാണെന്നും ഉയർന്ന രോഗാവസ്ഥയും ഉയർന്ന മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നിപ ഒരു സൂനോട്ടിക് രോഗമാണെന്നും മൃഗങ്ങൾ അതിന്റെ വാഹകരാണ്, പ്രത്യേകിച്ച് പഴംതീനി വവ്വാലുകളാണെന്നും ഡോക്ടർ ബിശ്വാസ് പറഞ്ഞു.

"പണ്ട്, ഇന്ത്യയിൽ ഞങ്ങൾ കണ്ടതും നിരീക്ഷിച്ചതിൽ നിന്ന് അനുസരിച്ച് പഴംതീനി വവ്വാലുകളിൽ നിന്ന് നിപാ വൈറസ് നമ്മുടെ പന്നികൾ, ആട്, പൂച്ച, കുതിര, തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്കും പകരാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത് വളരെ വേഗത്തിലാണ്. അതേ സമയം തന്നെ അപകടകരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിപാ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞാൽ ഉറവിടം കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറയുന്നു. "ഈ വൈറസ് ഒരിക്കൽ മനുഷ്യരിൽ സ്ഥിരീകരിച്ച് കഴിഞ്ഞാൽ അത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പകരും. വൈറസിന്റെ ഉറവിടം തുടക്കത്തിൽ തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ് സൂചിപ്പിച്ചതുപോലെ, മിക്കപ്പോഴും, രോഗവ്യാപനം പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വീണുകിടക്കുന്ന പഴങ്ങൾ, പ്രത്യേകിച്ച് കഴുകാതെ, കഴിച്ചാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലത്തുവീണ പഴങ്ങൾ കഴുകാതെ തന്നെ കഴിക്കുന്നതും വളരെ അപകടകരമായ ശീലമാണെന്നും ബിശ്വാസ് പറഞ്ഞു. നിപ്പ വൈറസ് അണുബാധ പഴംതീനി വവ്വാലുകൾ മൂലമാണ് ഉണ്ടാകുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന
അഭിപ്രായപ്പെടുന്നത്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായേക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കൊപ്പം, പനി, പേശി വേദന, തലവേദന, പനി, തലകറക്കം, ഛർദ്ദി എന്നിവയ്ക്കും കാരണമാകും.

"ഇതിന് മുമ്പ് ഇന്ത്യയിൽ രണ്ട് തവണയാണ് നിപ വൈറസ് വ്യാപനമുണ്ടായത്. ഇതിൽ ഒരിക്കൽ കേരളത്തിലും രണ്ടാം തവണ ഒരിക്കൽ പശ്ചിമ ബംഗാളിലുമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ കേരളത്തിൽ നിപാ വൈറസ് വ്യാപനമുണ്ടായപ്പോൾ രോഗബാധിതരിൽ 90 ശതമാനവും മരണമടയുകയായിരുന്നു. തുടർന്ന് 2019 ൽ പശ്ചിമബംഗാളിൽ നിപാ വൈറസ് ബാധയുണ്ടായി. ഇതിന് പിന്നാലെയാണ് 2021 സെപ്തംബർ അഞ്ചിനാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്. അതിനാൽ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ബിശ്വാസ് പറഞ്ഞു. നിപാ വൈറസ് ഒരു ആഗോള പ്രശ്നമാണെന്നും ബംഗ്ലാദേശ് പോലെ ഇന്ത്യയ്ക്ക് സമീപമുള്ള മറ്റ് പല രാജ്യങ്ങളിലും വൈറസ് വ്യാപനമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 5 -ന് നിപ വൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തപ്പോൾ കേന്ദ്ര സർക്കാർ ഒരു മെഡിക്കൽ സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും സംഘം സന്ദർശിക്കുകയും അണുബാധയുടെ ഉറവിടം തിരിച്ചറിയാൻ സമീപത്തുനിന്ന് റമ്പൂട്ടാൻ പഴങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരും.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications