ബംഗ്ലാദേശിൽ നിപ്പ വൈറസ്: 5 പേർ മരിച്ചു, ത്രിപുരയിലും ബംഗാളിലും ജാഗ്രതാ നിര്‍ദ്ദേശം
Recommended Video

നിപ്പ വൈറസ്, 5 മരണം | Oneindia Malayalam
കൊൽക്കത്ത: ബംഗ്ലാദേശിലെ അതിർത്തി ഗ്രാമത്തിൽ നിപ്പ വൈറസ് മൂലം അഞ്ച് പേർ മരിച്ചതിനെ തുടർന്ന് പശ്ചിമബംഗളിലും ത്രിപുരയിലും നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
പുറത്തുനിന്നുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിലാണ് ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്.

ഫെബ്രുവരിയിലായിരുന്നു മരണപ്പെട്ടത്. കൂടുതൽ പരിശോധനയിലാണ് അഞ്ചു പേരും നിപ്പ വൈറസ് മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ബംഗാളിലും തൃപുരയിലും ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.












Click it and Unblock the Notifications