Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; പഠന റിപ്പോർട്ട്

ന്യൂഡൽഹി: പൂണെ ഐ സി എം ആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിൽ, രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഉള്ള വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്.

ഐ സി എം ആർ എപ്പിഡമോളജി ആന്റ് കമ്മ്യൂണിക്കബിൾ ഡിസീസ് മുൻ മേധാവിയായ ഡോ. രാമൻ ​ഗം​ഗാഖേദ്കർ ആണ് ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്.2023 ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണം പ്രദേശങ്ങളിലുമാണ് സർവേ നടന്നത്.

NIPHA

ഇവയിൽ കേരളം, തമിഴ്നാട്, കർണാടക., ​ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമബം​ഗാൾ‌, അസം, മേഘാലയ. പുതുച്ചേരി എന്നിവടങ്ങിളിലെ വവ്വാലുകളിൽ ആണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് ഉണ്ടെന്നും ഡോ. ​ഗം​ഗാഖേദ്കർ വ്യക്തമാക്കുന്നു. ഇൻഡക്സ് രോഗിയെ കണ്ടെത്തുക, നിപ വൈറസിന്റെ ഉത്ഭവം കണ്ടെത്തുക, ചുറ്റുമുള്ള എല്ലാ മൃഗങ്ങളെയും പരിശോധിക്കുക, സമൂഹത്തെ സജ്ജമാക്കുക, വൈദ്യസഹായം തയ്യാറാക്കുക എന്നിവയാണ് മുൻ‌ഗണനകൾ," അദ്ദേഹം പറഞ്ഞു.

നിലവിൽ കേരളത്തിൽ മനുഷ്യരെ ബാധിച്ച നിപ വൈറസ് മുമ്പ് ബം​ഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമാണ് എന്നാണ് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച് മരണനിരക്ക് കൂടുതൽ ആണ് ഈ വകഭേദം ബാധിച്ചവരിൽ.

2018 ൽ കേരളത്തിൽ നിപ ബാധ ഉണ്ടായപ്പോൾ ഇൻഡക്സ് രോ​ഗി വവ്വാലുമായി നേരിട്ട് കോൺടാക്റ്റിൽ വന്നതായി കണ്ടെത്തിയിരുന്നു,. 2018 ലും 2019 ലും മേയ് മാസത്തിലാണ് കേരളത്തിൽ നിബ ബാധ റിപ്പോർട്ട് ചെയ്തത്. വവ്വാലുകൾ മാങ്ങാ തിന്നാൻ വരുന്ന സമയമാണ്. അതുകൊണ്ട് പഴ വർ​ഗങ്ങൾ കഴുകി വൃത്തിയാക്കി ശേഷമേ കഴിക്കാവൂ എന്നും വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും ആണ് നിർദ്ദേശം.

"മലേഷ്യൻ സ്‌ട്രെയിൻ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് പേരുകേട്ടതാണ്, എന്നാൽ ബംഗ്ലാദേശ് സ്‌ട്രെയിനിൽ ഉയർന്ന മരണനിരക്ക് സംഭവിക്കുന്നുവെന്നും രോ​ഗം ബാധിച്ച 10 രോ​ഗികളിൽ 9 പേരും മരണപ്പെട്ടേക്കാം. ആദ്യം ഈ രോ​ഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ 23 രോഗികളിൽ 89% പേരും മരിച്ചു," അദ്ദേഹം പറഞ്ഞു.

കേരളത്തിലൽ 2021 സെപ്റ്റംബറിൽ വീണ്ടും നിപ വൈറസ് ബാധ ഉണ്ടായി. എന്നാൽ കോവിഡ് സമയത്ത് ക്വാറന്റൈൻയ ഐസൊലേഷൻ തുടങ്ങിയ കാര്യങ്ങളിലൂടെ എല്ലാം നേടിയെടുത്ത പരിചയവും ജനങ്ങൾ മാസ്ക് ധരിക്കുന്നതും എല്ലാം നിപയെ കൈകാര്യം ചെയ്യാൻ സഹായിച്ചു എന്നും ​ഗം​ഗാഖേദ്കർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+