Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരവ് മോദിയുടെ ലണ്ടന്‍ സുഖവാസം; പ്രധാനമന്ത്രിയെ താരതമ്യപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ പരിഹാസം

ദില്ലി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദിയുടെ ലണ്ടന്‍ സുഖവാസത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.

'തട്ടിപ്പ് നടത്തി ലണ്ടനില്‍ അഭയം നേടിയ നീരവ് മോദിക്കും അദ്ദേഹത്തിന്റെ സുഹൃത്തും നരേന്ദ്ര മോദിക്കും അസാധാരണമായ സാമ്യമുണ്ട്. രണ്ടു പേരും ഇന്ത്യയെ കൊള്ളയടിച്ചു, രണ്ടു പേര്‍ക്കും പേരില്‍ മോദി ഉണ്ട്. രണ്ട് പേര്‍ക്കും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. രണ്ടു പേരും നിയമത്തിന് അതീതരാണ് തങ്ങളെന്ന് വിശ്വസിക്കുന്നു. രണ്ട് പേരും നിയമത്തെ നേരിടുന്നവരാണ്' ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.

Rahul Gandhi

ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമമായ ദി ടെലിഗ്രാഫ് ആണ്് പുറത്തു വിട്ടത്. നീരവിനോട് മാധ്യമ പ്രവര്‍ത്തക ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സോറി, നോ കമന്റ്‌സ് എന്നിങ്ങനെ മാത്രമായിരുന്നു മറുപടി.

ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ(ഏകദേശം 73 കോടി ഇന്ത്യന്‍ രൂപ) അപ്പാര്‍ട്ട്‌മെന്റിലാണ് നീരവ് മോദിയുടെ താമസം. ബിനാമി പേരില്‍ ഇപ്പോഴും സോഹോയില്‍ വജ്ര വ്യാപാരം തുടരുന്നതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് കഴിഞ്ഞ ദിവസമാണ് റവന്യൂ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+