വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍! അറസ്റ്റിലായത് ലണ്ടനില്‍ വെച്ച്
Recommended Video

ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ നീരവിനെതിരെ ബ്രിട്ടീഷ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉടന്‍ തന്നെ നീരവിനെ കോടതിയില്‍ ഹാജരാക്കും.

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് അധികൃതരുടെ പരാതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വായ്പാ എടുത്ത് വിദേശത്തേക്ക് മുങ്ങിയ നീരവ് ബ്രിട്ടനില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ നടപടി ശക്തമാക്കിയത്. നീരവ് ലണ്ടന്‍ വിട്ട് മറ്റിടങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഇന്റര്‍പോളിനെ ബന്ധപ്പെടുകയായിരുന്നു. നീരവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലണ്ടന്‍ കോടതി നീരവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications