കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; മാർച്ച് 29 വരെ ജയിലിൽ കഴിയണം, ജാമ്യമില്ല

Google Oneindia Malayalam News

Recommended Video

cmsvideo
ഡയമണ്ട് മോദി ജയിലിലേക്ക് | Oneindia Malayalam

ദില്ലി: ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. 13,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പിലെ പ്രതിയാണ് നീരവ് മോദി. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് ന‌ടപടി.

വടകരയില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ?; പ്രത്യുപകാരം വട്ടിയൂര്‍ക്കാവില്‍, ചര്‍ച്ചയായി മനോരമാ വിശകലനം

നീരവ് മോദിയെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കി. മാർച്ച് 29 വരെ കഴിയേണ്ട‌ി വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Nirav Modi


നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്. ഒട്ടകപക്ഷിയുടെ തോൽ കൊണ്ടു നിർമിച്ച ജാക്കറ്റ് ധരിച്ച് ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ 'ടെലഗ്രാഫ്' പുറത്തുവിട്ടിരുന്നു.

മോദിയുടെ 1,873.08 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. നീരവ് മോദിയുടെയും ബന്ധുക്കളുടെയും പേരിലുള്ള 489.75 കോടി രൂപയുടെ മറ്റു സ്വത്തുക്കളും പിടിച്ചെടുത്തു. കൊങ്കൺ മേഖലയിലെ അലിബാഗിൽ തീരനിർമാണ ചട്ടം ലംഘിച്ചു പണിത മോദിയുടെ ബംഗ്ലാവ് അടുത്തിടെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർന്നിരുന്നു.

English summary
Nirav Modi Arrested In London, Offers To Pay 500,000 Pounds For Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X