• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തട്ടിപ്പുകാരുടെ രക്ഷപ്പെടൽ ഫോർമുല: നരേന്ദ്രമോദിയെ ട്രോളി രാഹുൽ, ഉദാരഹണം നീരവും ലളിത് മോദിയും!

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ത്യയെ കൊള്ളയടിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നൽകിയ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. തട്ടിപ്പുകാരുടെ രക്ഷപ്പെട്ടല്‍ ഫോർമുലയാണ് കോൺഗ്രസ് അധ്യക്ഷന്റെ പുതിയ ചർച്ചാവിഷയം. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള ആക്രമണം. ഐപിഎൽ സ്ഥാപകന്‍ ലളിത് മോദി, പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ നീരവ് മോദി എന്നിവർ‍ ഇന്ത്യ വിട്ട ശേഷമാണ് തട്ടിപ്പ് പുറത്തുവന്നതെന്നും രാഹുൽ ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു. La(Mo) [Lalit Modi] added to Ni(Mo) [Nirav Modi], meeting Na(Mo) [Narendra Modi] results in Bha(Go) [run away]. എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. #ModiRobsIndia ഹാഷ് ടാഗോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം, തൊഴിലന്വേഷകർക്ക് സുവർണാവസരം!!

കഴിഞ്ഞ‍ ദിവസം ഇന്ത്യയെ കൊള്ളയടിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളാണ് രാഹുൽ‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുക, ദാവോസിൽ മോദിയ്ക്കൊപ്പം പ്രത്യക്ഷപ്പെടുക തുടർന്ന് സ്വാധീനം ഉപയോഗിച്ച് 12,000 കോടിയുടെ തട്ടിപ്പ് നടത്തി സർക്കാർ അന്വേഷണം നടത്തുന്നതിനിടെ രാജ്യം വിടുക. ഇതായിരുന്നു ഇന്ത്യയെ കൊള്ളയടിക്കാൻ രാഹുൽ നൽകിയ മാർഗ്ഗനിർദേശം.

 മോദി ഇന്ത്യയെ കൊള്ളയടിക്കുന്നു

മോദി ഇന്ത്യയെ കൊള്ളയടിക്കുന്നു

2010ൽ‍ ലളിത് മോദി ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് കടന്നതിന് ശേഷമാണ് ഐപിഎല്‍ തട്ടിപ്പ് പുറത്തുവരുന്നത്. 2018ൽ നീരവ് മോദി ഇന്ത്യ വിട്ടതിന് പിന്നാലെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു. #ModiRobsIndia ഹാഷ് ടാഗോടെ La(Mo) [Lalit Modi] added to Ni(Mo) [Nirav Modi], meeting Na(Mo) [Narendra Modi] results in Bha(Go) [run away]. എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. സംഭവം എന്‍ഫോഴ്സ്മെന്‍റ് ഡയക്ടറേറ്റിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പുതന്നെ നീരവ് ഇന്ത്യ വിടുകയായിരുന്നു.

സിബിഐ കേസെടുത്തു

സിബിഐ കേസെടുത്തു

11,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയിൽ‍ സിബിഐ നീരവ് മോദി സഹോദരൻ നിഷാൽ, നീരവിന്റെ ഭാര്യ ആമി, പാർട്ട്ണർ മെഹുൽ ചോക്സി എന്നിവർ‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന ബാങ്ക് അധികൃതരുടെ പരാതിലാണ് ഇവർക്കെതിരെ സിബിഐ കേസെടുത്തത്. അതേസമയം സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിവരികയാണ്.

 മോദിയെ പിന്തുടർ‍ന്ന് ആക്രമണം

മോദിയെ പിന്തുടർ‍ന്ന് ആക്രമണം

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക

2. ദാവോസിൽ മോദിയ്ക്കൊപ്പം പ്രത്യക്ഷപ്പെടുക

സ്വാധീനം ഉപയോഗിക്കേണ്ട വിധം

എ. 12,000 കോടി രൂപ മോഷ്ടിക്കാൻ

ബി. സർക്കാർ മറ്റൊരു വിധത്തിൽ‍ അന്വേഷണം നടക്കുന്നതിനിടെ മല്യയെപ്പോലെ രാജ്യം വിടുക. #from1modi2another

ജനുവരിയിൽ ഇന്ത്യ വിട്ടു

ജനുവരിയിൽ ഇന്ത്യ വിട്ടു

സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന പരാതിയുമായി പ‍ഞ്ചാബ് നാഷണൽ‍ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുമ്പുതന്നെ നീരവ് മോദി രാജ്യം വിട്ടുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 29നാണ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയെ പരാതിയുമായി സമീപിക്കുന്നത്. എന്നാൽ ജനുവരി ഒന്നിന് തന്നെ മോദി രാജ്യം വിട്ടുവെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ബെൽജിയന്‍ പൗരനായ സഹോദരൻ നിഷാൽ ജനുവരി ഒന്നിന് ഇന്ത്യ വിട്ടിരുന്നു. ഭാര്യ ആമി, ബിസിനസ് പാർട്ട്ണറും ഗീതാഞ്ജലി ജ്വല്ലറി ശൃംഖലയുടെ ഇന്ത്യൻ‍ പ്രമോട്ടറായ മെഹുൽ ചോസ്കി എന്നിവർ ജനുവരി ആറിനും ഇന്ത്യ വിട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

17 ഇടങ്ങളിൽ റെയ്ഡ്

17 ഇടങ്ങളിൽ റെയ്ഡ്

ആഭരണങ്ങൾക്ക് പുറമേ വിവിധ അക്കൗണ്ടുകളിൽ നിന്നായി 3.9 കോടിയുടെ ബാങ്ക് ബാലൻസ്, വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്ന് ഫിക്സ് ഡെപ്പോസിറ്റ് സംബന്ധിച്ച രേഖകളും എൻ‍ഫോഴ്സ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം തന്നെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണം, വജ്രം, മൂല്യമേറിയ കല്ലുകൾ, എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നീരവിന്റെ ഭാര്യ ആമിയുടെ വോർലിയിലെ വീട് സിബിഐ സീൽ ചെയ്തിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 3, 4 തിയ്യതികളിലായിരുന്നു സിബിഐ ഈ വീ‍ട്ടിൽ പരിശോധന നടത്തിയത്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ വ്യാഴാഴ്ച പഞ്ചാബ് നാഷണൽ ബാങ്ക് അധികകൃതരെയും ചോദ്യം ചെയ്തിരുന്നു.

 പ്രധാനമന്ത്രിയ്ക്ക് പരാതി

പ്രധാനമന്ത്രിയ്ക്ക് പരാതി

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട കമ്പനികളിൽ ഒന്നിനെതിരെ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചതായി റിപ്പോർട്ട്. 2016ൽ ഗീതാജ്ഞലി ജെംസ് എന്ന കമ്പനിക്കെതിരെ പരാതി നൽകിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞതോടെ പുറത്തുവന്നിട്ടുള്ളത്. നീരവിന്റെ പാര്‍ട്ണർ മെഹുൽ ചോക്സിയാണ് കമ്പനിയുടെ ചെയർമാൻ. എന്നാൽ പരാതിയിൽ‍ നടപടിയുണ്ടായില്ലെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നുണ്ട്.

English summary
After presenting ‘guide to looting India’ over Punjab National Bank fraud case involving billionaire jeweller Nirav Modi, Congress president Rahul Gandhi has now come up with ‘The scamster’s escape formula’, targeting Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more