പിഎന്‍ബി തട്ടിപ്പ്:നീരവ് മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി
ദില്ലി: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് മുംബൈ പ്രത്യേക കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് വ്യാഴാഴ്ച മുംബൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ലെ ഫ്യുജിറ്റീവ് ഇക്ണോമിക്സ് ഒഫെന്റേഴ്സ് ആക്റ്റ് പ്രകാരമാണ് നടപടി.

വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. നീരവ് ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിലാണ്.പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങും മുന്‍പ് കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ഇരുവരും രാജ്യം വിടുകയായിരുന്നു.
ലണ്ടനില്‍ തുടരുകയായിരുന്ന നീരവ് മോദിയെ എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം വെസ്റ്റ് എന്‍ഡിലെ വസതിയില്‍ വെച്ച് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാര്‍ച്ചിലായിരുന്നു അറസ്റ്റ്.
വീട്ടുതടങ്കലില്‍ കഴിയാനും ജാമ്യത്തിനായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു. മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications