കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്:നീരവ് മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് മുംബൈ കോടതി

Google Oneindia Malayalam News

ദില്ലി: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് മുംബൈ പ്രത്യേക കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് വ്യാഴാഴ്ച മുംബൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ലെ ഫ്യുജിറ്റീവ് ഇക്ണോമിക്സ് ഒഫെന്‍റേഴ്സ് ആക്റ്റ് പ്രകാരമാണ് നടപടി.

 niravmodinew-

വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. നീരവ് ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിലാണ്.പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങും മുന്‍പ് കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ഇരുവരും രാജ്യം വിടുകയായിരുന്നു.

ലണ്ടനില്‍ തുടരുകയായിരുന്ന നീരവ് മോദിയെ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരം വെസ്റ്റ് എന്‍ഡിലെ വസതിയില്‍ വെച്ച് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാര്‍ച്ചിലായിരുന്നു അറസ്റ്റ്.

വീട്ടുതടങ്കലില്‍ കഴിയാനും ജാമ്യത്തിനായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു. മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.

10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടും,ഖാര്‍ഗെയെ മുഖ്യമന്ത്രിക്കും? ഒരുങ്ങുന്നത് അട്ടിമറി

 '106'ന് ഒടുവില്‍ ചിദംബരത്തിന് 'സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു','വലിയ കാത്തിരിപ്പിന്‍റെ'ചിത്രങ്ങള്‍ '106'ന് ഒടുവില്‍ ചിദംബരത്തിന് 'സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു','വലിയ കാത്തിരിപ്പിന്‍റെ'ചിത്രങ്ങള്‍

ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?

English summary
Nirav Modi Declared Fugitive Economic Offender By Mumbai Special Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X