കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിന്റെ തട്ടിപ്പുകള്‍ തീര്‍ന്നിട്ടില്ല, നോട്ടുനിരോധനത്തിന് മുമ്പ് 90 കോടി നിക്ഷേപം, ഗുരുതര ആരോപണം

നീരവിന്റെ തട്ടിപ്പില്‍ ബിജെപിക്കും ബന്ധമുണ്ടെന്ന് എന്‍സിപി എംപി

Google Oneindia Malayalam News

ദില്ലി: രത്‌ന വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടുത്ത കാലത്തൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്‍സിപിയും ആ പാര്‍ട്ടിയുടെ എം.പിയുമാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില നിക്ഷേപങ്ങളാണ് ഇപ്പോള്‍ എടുത്തുപറഞ്ഞ് മജീദ് മേമന്‍ എംപി രംഗത്തെത്തിയിരിക്കുന്നത്.

ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരിച്ചടിയാണ്. കള്ളപണ്ണത്തിനോടുള്ള പോരാട്ടത്തിന്റെ ഇടയില്‍ യഥാര്‍ത്ഥ തട്ടിപ്പുകാരൊക്കെ രക്ഷപ്പെട്ടെന്ന് അദ്ദേഹത്തിനെതിരെ എതിരാളികള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതില്‍ കുറച്ചൊക്കെ വാസ്തവമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും എന്‍സിപി സൂചിപ്പിക്കുന്നു

90 കോടി

90 കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളില്‍ 90 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് മജീദ് മേമന്റെ ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്നും മേമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ദേശം നല്‍കിയതാരാണ്

നിര്‍ദേശം നല്‍കിയതാരാണ്

നോട്ടുനിരോധനം നീരവ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് മേമന്‍ പറയുന്നു. അതുകൊണ്ടാണ് നോട്ടുനിരോധനത്തിന് മുമ്പ് നീരവ് ഇത്ര വലിയ തുക നിക്ഷേപിച്ചത്. എന്നാല്‍ ആരാണ് ഇയാള്‍ക്ക് ഇത്ര വലിയ തുക നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അന്വേഷണത്തിലൂടെ മാത്രമേ മനസാവുകയുള്ളൂവെന്നും മേമന്‍ പറഞ്ഞു.

ബിജെപിയുമായി ബന്ധം

ബിജെപിയുമായി ബന്ധം

നീരവിന് ഉന്നത ബിജെപി നേതൃത്വവുമായി ബന്ധമുണ്ട്. അതല്ലാതെ ഇത്ര വലിയൊരു തീരുമാനം ഒരിക്കലും നേരത്തെ അറിയാനാവില്ല. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മറുപടി പറയണം. സാമ്പത്തിക ഉച്ചകോടിയില്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും മേമന്‍ ആരോപിച്ചു.

രത്‌നത്തിലും തട്ടിപ്പ്

രത്‌നത്തിലും തട്ടിപ്പ്

രത്‌നങ്ങളുടെ വ്യാപാരത്തിലും ചോക്‌സിയും നീരവും തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് രത്‌നങ്ങളുടെ ക്വാളിറ്റി കുറച്ച് കൂടുതല്‍ വില ഈടാക്കിയതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. പല രത്‌നങ്ങളും യഥാര്‍ത്ഥമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ രത്‌നവ്യാപാരികളും ഇക്കാര്യത്തില്‍ നീരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നീരവിന്‍റെയും മെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!നീരവിന്‍റെയും മെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!

പ്ലഷര്‍ ഗ്രൂപ്പുകള്‍, ലൈംഗിക അടിമകള്‍... ഉത്തരകൊറിയന്‍ ചിയര്‍ ഗേള്‍സ് നേരിടുന്നത് ക്രൂര പീഡനംപ്ലഷര്‍ ഗ്രൂപ്പുകള്‍, ലൈംഗിക അടിമകള്‍... ഉത്തരകൊറിയന്‍ ചിയര്‍ ഗേള്‍സ് നേരിടുന്നത് ക്രൂര പീഡനം

ശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബംശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബം

English summary
nirav modi deposited rs 90 crore before demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X