കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവും ചോക്സിയും പണമെത്തിച്ചത് ഹവാല വഴി: മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ കോടികള്‍!!

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. നീരവ് മോദിയും മെഹുല്‍ ചോക്സിയും ഇന്ത്യയിലേയ്ക്ക് പണമെത്തിച്ചത് ഹവാല വഴിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള ജാമ്യപത്രമുപയോഗിച്ച് തട്ടിപ്പ് നടത്തിയ പണം മുംബൈയിലെ കമ്പനികളിലേയ്ക്ക് എത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും ചേര്‍ന്ന് 12,300 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഹവാല ഇടപാടുകള്‍ വഴി തട്ടിപ്പ് നടന്ന ദിവസം തന്നെ തട്ടിപ്പ് നടത്തിയ പണം ഇന്ത്യയിലെ കമ്പനികളിലേയ്ക്ക് എത്തിച്ചുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

പിഎന്‍ബി തട്ടിപ്പ് കേസില്‍ രണ്ട് എഫ്ഐആറുകളാണ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ എഫ്ഐആര്‍ സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി, ഭാര്യ ആമി, നീരവിന്റെ സഹോദരന്‍ നിഷാല്‍, ബന്ധുവും ഗീതാഞ്ജലി ഗ്രൂപ്പിന്റെ എംഡിയുമായ മെഹുല്‍ ചോക്സിയ്ക്കുമെതിരെയാണ് ആദ്യത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ എഫ്ഐആര്‍ മെഹുല്‍ ചോക്സി, ഗീതാജ്ഞലി ജെംസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെയുമാണ്.

 ഹവാല പണവും വ്യാജ അക്കൗണ്ടും

ഹവാല പണവും വ്യാജ അക്കൗണ്ടും

മെഹുല്‍ ചോക്സി ഉടമസ്ഥനായ ഗീതാജ്‍ലി ജെംസ് എന്ന കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് പലപ്പോഴും പണം എത്തിച്ചിരുന്നതായും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിരുന്നു. അതേസമയം വ്യാജകമ്പനികളുടെ പേരില്‍ ഈ പണം പിന്‍വലിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നീരവ് മോദിയുടെ അക്കൗണ്ടുകളിലേയ്ക്ക് പണമെത്തിക്കുന്നതിനായി വ്യാജ അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിന് വേണ്ടി കുറേയധികം ദിവസങ്ങള്‍ എടുത്താണ് പണം നിക്ഷേപിച്ചിരുന്നത്. ഇതില്‍ നിന്ന് വിരുദ്ധമായി തട്ടിപ്പ് നടന്ന ദിവസം തന്നെ മെഹുല്‍ ചോക്സിയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തിക്കുകയായിരുന്നു. നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടേയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്.

 വിദേശരാജ്യങ്ങളില്‍ നിന്നും

വിദേശരാജ്യങ്ങളില്‍ നിന്നും

ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിക്ക് പുറമേ ഹോങ്കോങ്ങിലെ കമ്പനികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇരുവരുടേയും പേരിലുള്ള വ്യാജ കമ്പനികള്‍ ഏറെയും ദുബായിയും ഹോങ്കോങ്ങും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. 12,300 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നീരവ് മോദി 6,500 കോടിയുടെ തട്ടിപ്പും, മെഹുല്‍ ചോക്സി 5,800 കോടിയുടെ തട്ടിപ്പുമാണ് നടത്തിയിട്ടുള്ളതെന്ന് പിഎന്‍ബി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ കണ്ടെത്തിയിരുന്നു.

 തട്ടിപ്പ് നടത്തി മുങ്ങി

തട്ടിപ്പ് നടത്തി മുങ്ങി


പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,300 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും ഉള്‍പ്പെടെയുള്ളവര്‍ 2018 ജനുവരി ആദ്യം ഇന്ത്യ വിടുകയായിരുന്നു. നീരവിന്റെ ഭാര്യ ആമി, നീരവിന്റെ സഹോദരന്‍ നിഷാല്‍ എന്നിവരാണ് ഇന്ത്യ വിട്ടത്. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞ പഞ്ചാബ് നാഷണല്‍ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുമ്പുതന്നെ കുറ്റവാളികള്‍ ഇന്ത്യ വിട്ടതോടെ കുറ്റവാളികളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബാങ്കുകള്‍ വ്യാപാരികള്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന ബയേഴ്സ് ക്രെഡ‍ിറ്റ് രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് അന്വേഷണം നടത്തിയതോടെ 11,346 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. 2011 മുതല്‍ പിഎന്‍ബി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുകളാണ് ഇതോടെ പുറത്തുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരണ്ടിയില്‍ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത തുക തിരിച്ചടയ്ക്കാതെയാണ് നീരവും മെഹുല്‍ ചോക്സിയും ഇന്ത്യ വിട്ടത്. വിദേശത്തെ ബാങ്കുകള്‍ക്കാണ് കോടികളുടെ നഷ്ടം സംഭവിച്ചിട്ടുള്ളത്.

 സ്വര്‍ണ്ണവും വജ്രവും നല്‍കി ഒത്താശ ചെയ്തുു

സ്വര്‍ണ്ണവും വജ്രവും നല്‍കി ഒത്താശ ചെയ്തുു

സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗര്‍ക്ക് കൈക്കൂലി നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ അന്വേഷണ ഏജന്‍സി സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച സിബിഐ ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പടുത്തിയത്. 12,600 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലാണ് സിബിഐ നടത്തിയിട്ടുള്ളത്. സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും നല്‍കിയാണ് ബാങ്ക് ജീവനക്കാരെ കയ്യിലെടുത്തത്. .60 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണനാണയങ്ങളും ഒരു ജോഡി വജ്രക്കമ്മലുകളും നീരവില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യശ്വന്ത് ജോഷി സിബിഐയോട് സമ്മതിച്ചിട്ടുണ്ട് ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ ഫോറെക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മാനേജരാണ് ജോഷി.

 മടങ്ങാനാവില്ല.. ആരോഗ്യ പ്രശ്നങ്ങള്‍

മടങ്ങാനാവില്ല.. ആരോഗ്യ പ്രശ്നങ്ങള്‍

ഇന്ത്യയിലേക്ക് വരുന്നത് ചില പ്രശ്‌നങ്ങളുണ്ട്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്നും മെഹുല്‍ സിബിഐയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് വരാനാവില്ലെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും മെഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സിബിഐ ഇതുവരെ അയച്ച നോട്ടീസുകള്‍ക്കെല്ലാം മറുപടി താരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് മനസിലായിട്ടില്ലെന്നും ഇക്കാര്യം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തന്നെ അറിയിച്ചിട്ടില്ലെന്നും ചോക്സി കൂട്ടിച്ചേര്‍ക്കുന്നു.

<strong>ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടി, മാര്‍ച്ച് മുതല്‍ പരിഷ്കാരം! </strong>ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടി, മാര്‍ച്ച് മുതല്‍ പരിഷ്കാരം!

<strong>എല്ലാം ചെയ്തത് പ്രോട്ടോക്കോള്‍ പ്രകാരം, ഇതെന്റെ ചുമതല: ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സുഷമാ സ്വരാജ്, കോണ്‍ഗ്രസിന് വിമര്‍ശനം!!</strong>എല്ലാം ചെയ്തത് പ്രോട്ടോക്കോള്‍ പ്രകാരം, ഇതെന്റെ ചുമതല: ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സുഷമാ സ്വരാജ്, കോണ്‍ഗ്രസിന് വിമര്‍ശനം!!

English summary
Diamond merchants Nirav Nirav Modi and his uncle Mehul Choksi, who are accused of defrauding Punjab National Bank of Rs 12,300 crore, brought back most of the money into accounts of their Mumbai-based companies through fake transactions, in many cases on the same day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X