കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിന്റെ ചതിയില്‍ തകര്‍ന്നുപോയത് 24 കമ്പനികള്‍ ഒപ്പം കടബാധ്യതയും, ഫ്രാഞ്ചൈസിയെടുത്തവരെല്ലാം പെട്ടു

മൂന്നു കോടി മുതല്‍ 20 കോടി രൂപവരെ നല്‍കി ഫ്രാഞ്ചൈസി എടുത്തവര്‍ ഇതിലുണ്ട്

Google Oneindia Malayalam News

ദില്ലി: നീരവ് മോദിയുടെ ചതിയില്‍ ബാങ്കുകള്‍ മാത്രമല്ല കുടുങ്ങിയതെന്ന് കണക്കുകള്‍. ഇവരുടെ തട്ടിപ്പില്‍ 24 കമ്പനികള്‍ കുത്തുപാളയെടുത്തെന്നാണ് വിവരം. ഇവരെല്ലാം ഇപ്പോള്‍ കടബാധ്യതയുടെ പിടിയിലാണ്. ഇതില്‍ 18 ബിസിനസുകാരും ഉണ്ടെന്നാണ് വിവരം. നീരവിന്റെ വജ്ര കമ്പനിയുടെ ഫ്രാഞ്ചൈസികള്‍ എടുത്തവരാണ് ഇവര്‍. 2013-17 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസിയെടുത്തവരെയാണ് നീരവും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പറ്റിച്ചത്.

1

ഇവരെല്ലാം ഇപ്പോള്‍ പാപ്പരായിരിക്കുകയാണ്. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാജ്ഞലി ജ്വല്ലറി, ഗിലി എന്നിവയുടെ ഡല്‍ഹി, ആഗ്ര, മീററ്റ്, ബംഗളൂരു, മൈസൂരു, കാര്‍ണല്‍ എന്നീ നഗരങ്ങളിലെ ഫ്രാഞ്ചൈസികളെയാണ് തട്ടിപ്പ് ബാധിച്ചിരിക്കുന്നത്. ഇവരൊക്കെ ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അങ്കലാപ്പിലാണ്. മൂന്നു കോടി മുതല്‍ 20 കോടി രൂപവരെ നല്‍കി ഫ്രാഞ്ചൈസി എടുത്തവര്‍ ഇതിലുണ്ട്. ഇവര്‍ക്കൊക്കെ പണം നഷ്ടമാകാനാണ് സാധ്യത. മൂന്നുവര്‍ഷത്തെ കരാറാണ് മെഹുല്‍ ചോസ്‌കിയുമായി പലര്‍ക്കുമുള്ളത്. ഈ കമ്പനികള്‍ നീരവിനെതിരെയും ചോസ്‌കിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഡയമണ്ട്‌സ് സ്റ്റോക്‌സ് എത്തിച്ച് നല്‍കമെന്ന് പറഞ്ഞ് നീരവ് വഞ്ചിക്കുകയായിരുന്നു. ഇത് കരാറിന്റെ ലംഘനമാണെന്ന് ഇവര്‍ പറയുന്നു.

2

എല്ലാ വര്‍ഷവും കൃത്യമായി ഒരുതുക ഇവര്‍ക്ക് നല്‍കണമെന്ന് കരാറിലുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ 12 ശതമാനവും കമ്മീഷനും ചേര്‍ത്താണിത്. ഇതിനോടൊപ്പം ജ്വല്ലറിയുടെ വാടകയും ഉള്‍പ്പെടും. എന്നാല്‍ ഇവ തരാതെ മോദി പലവട്ടം വഞ്ചിച്ചെന്നും പരാതിക്കാര്‍ പറയുന്നു. അടുത്തിടെയാണ് നീരവ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇവര്‍ക്ക് മനസിലായത്.

English summary
nirav-modi-left-18-businessmen-bankrupt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X