കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്

ഫെബ്രുവരി 15നോ 16നോ പഞ്ചാബ് നാഷണൽ ബാങ്കിന് അദ്ദേഹം അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വിശദീകരണവുമായി നീരവ് മോദി. പഞ്ചാബ് നാഷണൽ ബാങ്ക് തന്റെ പേരിലുള്ള കുടിശികയും മറ്റു ഇടപാടുകളും പരസ്യമാക്കിയതോടെ തനിക്ക് ബാദ്ധ്യതകൾ തീർക്കാനുള്ള അവസരമില്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!പിഎന്‍‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ‍, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!

ഫെബ്രുവരി 15നോ 16നോ പഞ്ചാബ് നാഷണൽ ബാങ്കിന് അദ്ദേഹം അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് നീരവ് മോദി പിഎൻബി മാനേജ്മെന്റിന് അയച്ച കത്ത് പുറത്തുവിട്ടത്. ബാങ്കിന്റെ നടപടികൾ തന്റെ ബിസിനസിനെയും ബ്രാൻഡിനെയും ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.

ബാധിച്ചു...

ബാധിച്ചു...

തന്റെ സ്ഥാപനങ്ങളുടെ പേരിലുള്ള ബാദ്ധ്യതകൾ പരസ്യപ്പെടുത്തിയതും, വളരെ പെട്ടെന്ന് അതെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിച്ചതും തന്റെ ബിസിനസ് സ്ഥാപനങ്ങളെയും ബ്രാൻഡിനെയും ദോഷകരമായി ബാധിച്ചെന്നാണ് നീരവ് മോദിയുടെ ആരോപണം.

5000 കോടിക്ക് താഴെ...

5000 കോടിക്ക് താഴെ...

മാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ 11,300 കോടി രൂപ താൻ ബാങ്കിന് നൽകാനില്ലെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നുണ്ട്. 5000 കോടി രൂപയ്ക്ക് താഴെ മാത്രമേ ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുള്ളുവെന്നാണ് നീരവ് മോദിയുടെ വാദം.

 ഇല്ലാതാക്കി...

ഇല്ലാതാക്കി...

എന്നാൽ എല്ലാ കുടിശികയും പെട്ടെന്ന് തിരിച്ചുപിടിക്കാനുള്ള ബാങ്കിന്റെ നടപടികൾ പണം തിരിച്ചടയ്ക്കാനുള്ള അവസരമില്ലാതാക്കിയെന്നും നീരവ് മോദി ആരോപിച്ചു. ബാങ്കിന്റെ നടപടികളിലൂടെ തന്റെ ബിസിനസും ബ്രാൻഡും നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വീകരിച്ചില്ലെന്ന്...

സ്വീകരിച്ചില്ലെന്ന്...

ബാങ്കിലെ കുടിശിക തീർക്കാനായി താൻ സമയം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അനുവദിച്ചില്ലെന്നും നീരവ് മോദി ആരോപിച്ചു. തന്റെ പേരിലുള്ള ഫയർസ്റ്റാർ ഗ്രൂപ്പിന്റെ ആസ്തികൾ വിറ്റ് കുടിശിക തീർക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് അധികൃതർ അത് ചെവികൊണ്ടില്ലെന്നാണ് നീരവ് മോദിയുടെ ആരോപണം.

വലിച്ചിഴയ്ക്കരുത്...

വലിച്ചിഴയ്ക്കരുത്...

ബാങ്കിന് നൽകാനുള്ള പണം തിരിച്ചടയ്ക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്നും, എന്നാൽ അതിന്റെ പേരിൽ തന്റെ കുടുംബാംഗങ്ങളെ ദ്രോഹിക്കരുതെന്നും നീരവ് മോദി ആവശ്യപ്പെട്ടു. തന്റെ ബിസിനസ് സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സഹോദരനെയും, ഭാര്യയെയും, അമ്മാവനെയും ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം ആരോപിച്ചു.

എന്തും നേരിടാൻ...

എന്തും നേരിടാൻ...

തന്റെ പേരിലുള്ള ഇടപാടുകളുടെ പേരിൽ എന്ത് നടപടിയുണ്ടായാലും അതെല്ലാം താൻ നേരിടുമെന്നും നീരവ് മോദി കത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം തന്റെ സ്ഥാപനങ്ങളിലെ 2200 ജീവനക്കാർക്ക് കമ്പനിയുടെ കറന്റ് അക്കൗണ്ടിൽ നിന്ന് ശമ്പളം നൽകാൻ അനുവദിക്കണമെന്നും അദ്ദേഹം ബാങ്കിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

നീരവ് മോദി...

നീരവ് മോദി...

ഫെബ്രുവരി 14നാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് വിവരം പുറത്തുവിടുന്നത്. പ്രമുഖ വജ്രവ്യാപാരിയായ നീരവ് മോദി ബാങ്കിന് 11,300 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു പിഎൻബി അധികൃതരുടെ വെളിപ്പെടുത്തൽ.

ബന്ധുക്കൾ...

ബന്ധുക്കൾ...

ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിൽ നീരവ് മോദി, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അമ്മാവനും വജ്രവ്യാപാരിയുമായ മെഹുൽ ചോക്സി എന്നിവർക്കെതിരെ സിബിഐയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പിഎൻബി അധികൃതർ പരാതി നൽകിയിരുന്നു.

നീരവ് മോദിയും നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം? ചിത്രം പുറത്തുവിട്ട് യെച്ചൂരി... അന്നേ മുങ്ങി...നീരവ് മോദിയും നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം? ചിത്രം പുറത്തുവിട്ട് യെച്ചൂരി... അന്നേ മുങ്ങി...

English summary
nirav modi says pnb closed all options to recover my dues going public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X