കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയുടെ ആലിബാഗിലെ അനധികൃത ബംഗ്ലാവ് പൊളിച്ചു നീക്കുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
നീരവ് മോദിയുടെ ആലിബാഗിലെ ബംഗ്ലാവ് പൊളിക്കുന്നു | Oneindia Malayalam

മുംബൈ; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ ലോണെടുത്ത് തിരിച്ചെടുക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ബംഗ്ലാവ് ഇന്ന് പൊളിച്ചു നീക്കും. മഹാരാഷ്ട്രയിലെ ആലിബാഗില്‍ കടലോരത്തായി സ്ഥിതിചെയ്യുന്ന ബംഗ്ലാവാണ് പൊളിച്ചു നീക്കുന്നത്.

തീരസംരക്ഷണ നിയമം ലംഘിച്ച് കടലോരത്ത് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന്‍റെ ഭാഗമായിട്ടാണ് പൊളിച്ചു നീക്കല്‍. നീരവ് മോദിയുടെ ബംഗ്ലാവിന് പുറമെ നിയമം ലഘിച്ച് പണിത 57 ബംഗ്ലാവുകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

nirav-mod

ബംഗ്ലാവ് പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ നാല് ദിവസത്തോളം വേണ്ടി വരും. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ റായിഗഡ് ജില്ലയിലാണ് ആലിബാഗ്. അഞ്ച് ബെഡ് റൂമുകളും വലിയ നീന്തല്‍ കുളങ്ങളും സിനിമാ തിയേറ്ററും ലൈബ്രററിയും അടങ്ങുന്ന ബംഗ്ലാവ് 12000 സ്ക്വയര്‍ ഫീറ്റിലാണ് സ്ഥിതിചെയ്യുന്നത്.

കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ നാല് ദിവസം എടുത്തേക്കും. അലിബാഗിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന അനധികൃത ബംഗ്ലാവുകള്‍ പൊളിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുരേന്ദ്ര ദവാലെ പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

English summary
Nirav Modi's beach-facing bungalow in Alibaug to be erased today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X