കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി തട്ടിയ 11,000 കോടി രൂപയും ഈടാക്കുക സാധാരണക്കാരിനില്‍ നിന്നും!!

  • By അൻവർ സാദത്ത്
Google Oneindia Malayalam News

മുംബൈ: കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണ് പൊതുമേഖലാ ബാങ്കുകളുടെ പതിവ്. ഇങ്ങനെ എഴുതി തള്ളുന്ന കോടികള്‍ എങ്ങിനെ തിരിച്ചുപിടിക്കണമെന്ന് ബാങ്കുകള്‍ക്ക് നന്നായി അറിയാം. ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള സാധാരണക്കാരായ ജനങ്ങളില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലായിരിക്കും പല കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ പണം തിരിച്ചുപിടിക്കുക.

വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍...
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍, കൂടുതല്‍ തവണ എടിഎം ഉപയോഗിച്ചതിന്റെ പേരില്‍, അക്കൗണ്ടുകള്‍ മറ്റൊരാളുടെ പേരില്‍ മാറ്റുന്നതിന്റെ പേരില്‍ എന്നുവേണ്ട സാധാരണക്കാരന്റെ അവശ്യ സേവനങ്ങള്‍ക്കെല്ലാം ബാങ്കുകള്‍ ഫീസ് ഈടാക്കും. ഇത്തരത്തില്‍ 11,000 കോടി രൂപയും ബാങ്കുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ ഈടാക്കാനും നഷ്ടം നികത്താനും സാധിക്കും.

 mallya-niravmodi

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്ന് നടത്തിയത്. ഇയാള്‍ രാജ്യംവിട്ടതായാണ് സൂചന. അതുകൊണ്ടുതന്നെ പണം ഇയാളില്‍ നിന്നും ഈടാക്കുക ബുദ്ധിമുട്ടായിരിക്കും. നേരത്തെ സമാന രീതിയില്‍ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ ഇപ്പോള്‍ സസുഖം ലണ്ടനില്‍ കഴിയുകയാണ്.

പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണം
കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്നാണ് ആരോപണം. തട്ടിപ്പ് നടത്തി രാജ്യത്തിന് പുറത്തുകടന്നാല്‍ സുരക്ഷിതരാണെന്ന വിശ്വാസം ഇവര്‍ക്ക് തുണയാകുന്നു. സര്‍ക്കാരിലെ ഉന്നതരുമായുള്ള അടുത്തബന്ധവും തട്ടിപ്പിന് വഴിയൊരുക്കുന്നുണ്ട്. എന്തായാലും, നീരവ് മോദിയുടെ പതിനൊന്നായിരം കോടി രൂപയും ബാങ്കുകള്‍ എങ്ങിനെ ഈടാക്കും എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇടപാടുകാര്‍.

English summary
nirav modi's Punjab National Bank Rs 11,000-crore fraud,the amount will deducted from common man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X