കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്; 4 പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റും.. തിഹാര്‍ ജയിലില്‍ പ്രത്യേകം കഴുമരം ഒരുങ്ങുന്നു

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള നടപടികള്‍ തിഹാര്‍ ജയിലില്‍ പുരോഗമിക്കുകയാണെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തിഹാർ മാറും.

തൂക്കിലേറ്റാന്‍ പ്രത്യേക കഴുമരങ്ങള്‍ ഒരുക്കുന്നതിനായി കഴിഞ്ഞ ദിവസം
ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ തുടങ്ങിയതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു തുരങ്കം മണ്ണിനടിയിലും കുഴിക്കേണ്ടതുണ്ട്. ഈ തുരങ്കമാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറാൻ ഉപയോഗിക്കുക.

nirbhaya

നിയമവഴികൾ പൂർണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ അവകാശമുണ്ടെന്നും നേരത്തേ പ്രതികള്‍ പറഞ്ഞിരുന്നു. തിഹാർ ജയിൽ അധികൃതരുടെ നോട്ടിസിനാണ് മൂന്നു പ്രതികളും ഇത്തരത്തില്‍ മറുപടി നൽകിയത്.നേരത്തേ വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 18 ന് കോടതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഡിസംബര്‍ 29 ന് വിദഗ്ദ ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിച്ചു.അവിടെ ചികിത്സയില്‍ തുടരവെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.മുഖ്യപ്രതിയായ ഡ്രൈവര്‍ രാംസിങ്ങ് 2013 ല്‍ തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാം സിങ്ങിന്‍റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.ഇവരുടെ വധശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

English summary
Nirbaya case convicts may be hanged together says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X