ദില്ലി പെണ്‍കുട്ടിയുടെ പേരില്‍ മൊബൈല്‍ ആപ്പ്
ലഖ്‌നൊ: തലസ്ഥാന നഗരമായ ദില്ലിയില്‍ കൂട്ട ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍. വിദ്യാര്‍ഥിനികളും ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷയ്ക്കായി നോയിഡയിലാണ് ഈ ആപ്ലിക്കേഷന്‍ പരീക്ഷിച്ചത്. നിര്‍ഭയ@നോയിഡ - ബി ഫിയര്‍ലെസ് എന്നാണ് ആപ്പിന്റെ പേര്.
ഉത്തര്‍ പ്രദേശ് പോലീസാണ് ഈ ആപ്ലിക്കേഷനുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി സൈബര്‍ സെല്ലിലെ ഒരു സംഘം ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കകം ആപ്ലിക്കേഷന്‍ പൊതുജനങ്ങളിലെത്തും. നോയിഡയില്‍ പുറത്തിറങ്ങുന്ന ഈ ആപ്പ് താമസിയാതെ ഉത്തര്‍ പ്രദേശിന്റെ മറ്റ് നഗരങ്ങളിലുമെത്തും.

ലഖ്‌നൊവില്‍ ജൂലൈയോട് കൂടി ഈ ആപ്ലിക്കേഷന്‍ സജ്ജമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ ബസില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ഓര്‍മയ്ക്ക് വേണ്ടിയാണ് ആപ്പിന് നിര്‍ഭയ എന്ന് പേര് നല്‍കിയിരിക്കുന്നത്. ദില്ലിയിലെ ഈ സംഭവത്തിന് ശേഷം സ്ത്രീപീഡനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടന്നിരുന്നു.
ഉത്തര്‍ പ്രദേശ് പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ക്യത്യമായ വീട്ടുവിലാസം, അടിയന്തിര ആവശ്യത്തിന് ബന്ധപ്പെടാനുള്ള അഞ്ച് ഫോണ്‍ നമ്പറുകള്‍ എന്നിവ നല്‍കിയ ശേഷം സ്വന്തം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. നോയിഡ പോലീസ് കണ്‍ട്രോള്‍ റൂമിലാകും വിവരങ്ങളെത്തുക.












Click it and Unblock the Notifications