കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ്; ദയാ ഹർജി നൽകാൻ പ്രതികൾക്ക് 7 ദിവസം സമയം, ജയിൽ അധികൃതർ നോട്ടീസ് കൈമാറി

Google Oneindia Malayalam News

ദില്ലി: നിർഭയാ കേസ് പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ച് തീഹാർ ജയിൽ അധികൃതർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക് നോട്ടീസ് നൽകി. നേരത്തെ വധശിക്ഷയ്ക്കെതികെ പ്രതി അക്ഷയ് സിംഗ് താക്കൂർ സമർപ്പിച്ച പുന: പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പുതിയ വാദങ്ങൾ പ്രതികൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും വധിശിക്ഷ റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

ഞങ്ങൾക്കും അവകാശങ്ങളില്ലേ....? ജഡ്ജിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മഞങ്ങൾക്കും അവകാശങ്ങളില്ലേ....? ജഡ്ജിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ പ്രതികൾക്ക് 7 ദിവസത്തെ സമയം കൂടി അനുവദിച്ചിരിക്കുന്നത്. ദയാഹർജി നൽകാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജയിൽ ഡിജിപ് സന്ദീപ് ഗോയൽ വ്യക്തമാക്കി.

nirbhaya

7 ദിവസത്തിനകം പ്രതികൾ ദയാ ഹർജി സമർപ്പിച്ചില്ലെങ്കിൽ തുടർ നടപടികൾക്കായി ജയിൽ അധികൃതർ കോടതിയെ സമീപിക്കും, പ്രതികൾക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ജനുവരി 7ലേക്ക് മാറ്റിയിരുന്നു.

അതിനിടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി പവൻ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടന്നിട്ടില്ലെന്നും ഇയാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

English summary
Nirbhaya case: 4 convicts gets 7 days time to file mercy petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X