കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ ജയിലിലെ മതിലില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചു

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ജയിലില്‍ തല ചുവരിലിടിച്ച് പരിക്കേല്‍പ്പിച്ചു. സെല്ലിലെ മതിലില്‍ സ്വയം തലയടിച്ചാണ് വിനായക് മുറിവേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 16നാണ് വിനയ് ശര്‍മ സെല്ലിലെ മതിലില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്തു കണ്ടാലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവര്‍ ഇത് അറിയണം; തുറന്നെഴുത്തുമായി പ്രതിഭ എംഎല്‍എഎന്തു കണ്ടാലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവര്‍ ഇത് അറിയണം; തുറന്നെഴുത്തുമായി പ്രതിഭ എംഎല്‍എ

കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ നിരാഹാര സമരത്തിലാണെന്ന് അഭിഭാഷകന്‍ ഈ ആഴ്ച ആദ്യം കോടതിയെ അറിയിച്ചിരുന്നു. വിനയ് ജയിലില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തലയ്ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറയുന്നു. കടുത്ത മാനസികരോഗമാണ് പ്രതിക്കുള്ളതെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് നിയമപ്രകാരം വിനയെ പരിചരിക്കാന്‍ കോടതി തിഹാര്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

vinay-sharma-15

ദില്ലി കോടതി പുറത്തുവിട്ട ഏറ്റവും പുതിയ മരണ വാറണ്ട് പ്രകാരം കേസിലെ നാല് പ്രതികളെ മാര്‍ച്ച് 3ന് തൂക്കിക്കൊല്ലണം. മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നീ നാലുപേരെ മാര്‍ച്ച് 3ന് രാവിലെ 6 മണിക്ക് കഴുത്തില്‍ തൂക്കിക്കൊല്ലാനാണ് ഉത്തരവ്. വധശിക്ഷ നീട്ടിവെക്കുന്നത് ഇരയുടെ അവകാശങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം തവണയാണ് ഇവര്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് പ്രതികളെ മരിക്കും വരെ തൂക്കിലേറ്റാന്‍ അഡീഷണല്‍ സെഷന്‍ ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു. നേരത്തെ ജനുവരി 7ന് പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജനുവരി 17, ജനുവരി 31 തിയതികളിലായി വധശിക്ഷ രണ്ടുതവണയായി മാറ്റി വെക്കുകയായിരുന്നു.

English summary
Nirbhaya case accused bagged his head against wall and injures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X