നിർഭയ കേസ്: വധശിക്ഷയ്ക്ക് അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം, തിരുത്തൽ ഹർജിയുമായി പ്രതി!!
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുത്തൽ ഹർജിയുമായി കേസിലെ പ്രതി. കേസിലെ നാല് പ്രതികളിൽ ഒരാളായ മുകേഷ് സിംഗാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണമാണ് നീക്കം. ഇതുവരെ കേസിലെ നാല് പ്രതികളിൽ രണ്ട് പേർ മാത്രമാണ് തിരുത്തൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രതിയ്ക്ക് ലഭിക്കുന്ന അവസാനത്തെ ആശ്രയമാണിത്.
ചൊവ്വാഴ്ചയാണ് 2012ലെ ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിംഗ്(32) പവൻ ഗുപ്ത(25), വിനയ് ശർമ(26), അക്ഷയ് കുമാർ (31) എന്നിവർക്ക് വധശിക്ഷ മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. ദില്ലി അഡീഷണൽ സെഷൻസ് കോടതിയാണ് ജനുവരി ഏഴിന് നാല് പ്രതികൾക്കും മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ഓടുന്ന ബസിൽ വെച്ച് പെൺകുട്ടിയെ കൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് തീഹാർ ജയിലിൽ വെച്ചാണ് കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കുക. എന്നാൽ ഇതിനിടെയാണ് വ്യാഴാഴ്ച വിനയ് ശർമ കോടതിയിൽ ഹർജി സമർപ്പിച്ചത്.

രോഗബാധിതരായ രക്ഷിതാക്കൾക്കുള്ള ഏക ആശ്രയം താനാണന്നും സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്നുമാണ് മുകേഷ് സിംഗിന്റെ ആവശ്യം. ജയിലിലെ നല്ല പെരുമാറ്റവും കണക്കിലെടുക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വധശിക്ഷ വിധിച്ചിട്ടുള്ള നിരവധി പ്രതികൾക്ക് ശിക്ഷ ഇളവ് നൽകിയിട്ടുള്ള കാര്യവും പ്രതി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2017 മുകേഷ് ശർമക്ക് വിചാരണ കോടതിയും ദില്ലി ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതിയാണ് തടഞ്ഞുവെച്ചത്.
2012 ഡിസംബർ 16നാണ് ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്ന പെൺകുട്ടി ഓടുന്ന ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. കേസിലെ ആറ് പ്രതികളിൽ ഒരാളെ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പ്രതിയെ മൂന്ന് വർഷത്തെ തടവിന് ശേഷം മോചിപ്പിക്കപ്പെടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് മരിച്ച രാം സിംഗ്.
Recommended Video
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications