കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ്; ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും ദില്ലി സർക്കാരും സുപ്രീം കോടതിയിൽ

Google Oneindia Malayalam News

ദില്ലി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ദില്ലി ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് മാത്രമെ നടപ്പിലാക്കാൻ സാധിക്കൂ എന്ന കോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മോദിയുമായി അമേരിക്ക പിണങ്ങുമോ? റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എസ്-400 മിസൈല്‍ വരുന്നുമോദിയുമായി അമേരിക്ക പിണങ്ങുമോ? റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എസ്-400 മിസൈല്‍ വരുന്നു

പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ വെവ്വേറെ ഹർജികൾ സമർപ്പിച്ച് മനപ്പൂർവ്വം ശ്രമിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി 7 ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമ നടപടികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

nirbhaya

കേസിലെ പ്രതിയായ പവൻ ഗുപ്ത മാത്രമാണ് ഇനിയും ദയാഹർജി സമർപ്പിക്കാനുള്ളത്. കോടതി ഉത്തരവോടെ ഇയാൾ ആവശ്യമെങ്കിൽ 7 ദിവസത്തിനുള്ളിൽ ദയാഹർജിയും ഇത് തള്ളിയാൽ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജിയും സമർപ്പിക്കണം. ദയാഹർജി തള്ളിയ പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത്. ദില്ലി ഹൈക്കോടതി വിധിക്കെതിരെ ദില്ലി സർക്കാരും അപ്പീൽ നൽകിയിട്ടുണ്ട്.

English summary
Nirbhaya case: Centre and Delhi government moves SC against Delhi high court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X