Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭയ കേസിലെ പ്രതി വീണ്ടും ദയാഹര്‍ജി നല്‍കി; തൂക്കിലേറ്റാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ

ദില്ലി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതി അക്ഷയ് കുമാര്‍ വീണ്ടും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാംനാഥ് കോവിന്ദിന് രണ്ടാംതവണ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ അക്ഷയ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പുതിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

N

കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റുമെന്ന് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 17നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.

പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എല്ലാ ഹര്‍ജികളും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതി ഈ മാസം 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍കുമാര്‍ ഗുപ്ത ഇന്ന് ദില്ലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

താന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ മരണ വാറണ്ട് നടപ്പാക്കരുതെന്നാണ് ആവശ്യം. തിഹാര്‍ ജയില്‍ അധികൃതരോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അക്ഷയും വാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+