കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയുമായി പ്രതി; വധശിക്ഷ ഒഴിവാക്കണം, അന്ന് തനിക്ക് 19 വയസായിരുന്നു

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങവെ, സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി. വധശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. വധശിക്ഷ ഒഴിവാക്കണമെന്ന് വിനയ് ശര്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നാല് പ്രതികള്‍ക്കും മരണവാറണ്ട് പുറപ്പെടുവിക്കുകയും ഈ മാസം 22ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റാനും തീരുമാനിച്ചിരിക്കെയാണ് പുതിയ ഹര്‍ജി.

Supreme

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ വിനയ് ശര്‍മയ്ക്ക് 19 വയസാണ് ഉണ്ടായിരുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രതിയുടെ പ്രായവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മറ്റുചില ബലാല്‍സംഗ കേസുകളിലും ബലാല്‍സംഗത്തിന് ശേഷം കൊലപതാകം നടന്ന കേസുകളിലും സുപ്രീംകോടതി ഇടപെടലിലൂടെ വധശിക്ഷ ജീവപര്യമാക്കി കുറച്ചിട്ടുണ്ട്. സമാനമായ തീരുമാനം നിര്‍ഭയ കേസിലും ഉണ്ടാകണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു.

'മുസ്ലിം പണ്ഡിതന്റെ വസ്ത്രമഴിച്ച് മര്‍ദ്ദിച്ച് പോലീസ്'; യോഗി സര്‍ക്കാരിനെതിരെ ഹൈക്കോടതി ഇടപെടല്‍'മുസ്ലിം പണ്ഡിതന്റെ വസ്ത്രമഴിച്ച് മര്‍ദ്ദിച്ച് പോലീസ്'; യോഗി സര്‍ക്കാരിനെതിരെ ഹൈക്കോടതി ഇടപെടല്‍

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് പ്രതികള്‍. അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ കഴിഞ്ഞദിവസം വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഏറ്റവും അവസാന നിയമ വഴി എന്ന നിലയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

Recommended Video

cmsvideo
Tamilnadu police officer is ready to h@ng nirbhaya case accuses | Oneindia Malayalam

പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു. എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.

English summary
Nirbhaya Case: Convict files curative petition in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X