കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയില്‍; വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ ശിക്ഷയില്‍ ഇളവ് തേടി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. പ്രതികളുടെ എല്ലാ നിയമപരമായ വഴികളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. മൂന്ന് പ്രതികളാണ് അവരുടെ അഭിഭാഷകന്‍ മുഖേന ഹേഗിലെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മാസം 20ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് നീക്കം. കേസിലെ ഒരുപ്രതി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് അന്താരാഷ്ട്ര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Ni

തന്നെ അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് എല്ലാ നിയമപരമായ മാര്‍ഗങ്ങളും പുനസ്ഥാപിച്ചുതരണമെന്നും ആവശ്യപ്പെട്ട് മുകേഷ് കുമാര്‍ സിങ് സ മര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അതേസമയം, അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളാണ്. ഈ മാസം 20ന് രാവിലെ 5.30ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാന്‍ വിചാരണ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രതി വിനയ് ശര്‍മ കഴിഞ്ഞാഴ്ച ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ മുമ്പാകെ പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. തനിക്കെതിരായ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാണ് ആവശ്യം. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി കൗമാരക്കാരനാണ്. ഇയാളെ ജുവനൈല്‍ നിയമ പ്രകാരമാണ് വിചാരണ ചെയ്തത്. തടവ് ശിക്ഷ കഴിഞ്ഞ് ഈ പ്രതി മോചിതനായി. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും വ്യക്തമല്ല.

ബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടിബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടി

ഈ മാസം അഞ്ചിന് വിചാരണ കോടതി പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നാല് പ്രതികളും സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതിയും രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ രണ്ട് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത് ഈമാസം നാലിനാണ്. ദയാഹര്‍ജി തള്ളണമെന്ന് ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ദില്ലി സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിയും നിരസിക്കുമെന്ന് ഉറപ്പായിരുന്നു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കിഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

മുകേഷ് കുമാര്‍ സിങ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. 2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം. ദില്ലിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അതേ മാസം 29ന് പെണ്‍കുട്ടി മരിച്ചു. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് സംഭവം സാക്ഷിയായത്.

English summary
Nirbhaya Case: Convicts Approach International Court of Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X