കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ്: നാല് പ്രതികളേയും തൂക്കിലേറ്റി; നാല് പേർക്കും ഒരേ സമയം തൂക്കുകയർ വീണു

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി. തിഹാർ ജയിലിൽ മാർച്ച് 20 ന് രാവിലെ 5.30 ന് ആണ് വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ മാറ്റിവയ്ക്കുന്നതിനായി അവസാന ശ്രമം എന്ന നിലയിൽ പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വധശിക്ഷ നീട്ടിവയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. തുടർന്ന് പ്രതികളുടെ ആരോഗ്യ പരിശോധന നടത്തി. അതിന് ശേഷം നാല് പേരുടേയും വധശിക്ഷ ഒരുമിച്ചാണ് നടപ്പിലാക്കിയത്.

Live Updates...

Newest First Oldest First
12:14 PM, 20 Mar

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതില്‍ പ്രതികരിച്ച് നരേന്ദ്ര മോദി. സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും നീതി നടപ്പായെന്നും നരേന്ദ്രമോദി പ്രതികരിച്ചു. നമ്മുടെ സ്ത്രീ ശക്തി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും സമത്വത്തില്‍ ഊന്നി സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രത്തിനായി നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
9:34 AM, 20 Mar

ഇതൊരു ചരിത്രപരമായ ദിവസമാണെന്നായിരുന്നു ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ പ്രതികരിച്ചത്.ഏഴ് വർഷങ്ങൾക്ക് ശേഷം നിർഭയയ്ക്ക് നീതി ലഭിച്ചു. നിർഭയയുടെ ആത്മാവിന് ഇന്ന് ശാന്തി ലഭിച്ചു. കുറ്റം ചെയ്താൽ കർശന ശിക്ഷ തന്നെ ലഭിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇന്ന് പ്രതികളെ തൂക്കിലേറ്റിയതിലൂടെ രാജ്യം നൽകിയിരിക്കുന്നതെന്നും സ്വാതി പറഞ്ഞു.
9:34 AM, 20 Mar

ഇത് കുറച്ച് കൂടി നേരത്തേയാകാമായിരുന്നു എന്നാണ് വിധിയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചത്. വധശിക്ഷ നേരത്തേ നടപ്പാക്കണമായിരുന്നു. എങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒരു മാതൃകയാണ്. ഇപ്പോൾ ആളുകൾക്ക് അവർ ശിക്ഷിക്കപ്പെട്ടേക്കുമെന്ന് ധാരണയായിട്ടുണ്ട്. നിങ്ങൾക്ക് ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിവെയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും, രേഖ ശർമ്മ പറഞ്ഞു.
9:15 AM, 20 Mar

നിർഭയ കേസ് പോലുള്ള സംഭവങ്ങൾ രാജ്യത്ത് ഉണ്ടാവില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ . രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ധാരാളം പഴുതുകൾ ഉണ്ട്, അതുകൊണ്ട് കേസിൽ നീതി ലഭിക്കാൻ ഏഴു വർഷമെടുത്തു. സമാനമായ സംഭവം വീണ്ടും ഇന്ന് നാം പ്രതിജ്ഞയെടുക്കണം, കെജരിവാൾ പറഞ്ഞു
9:14 AM, 20 Mar

പ്രതികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
9:14 AM, 20 Mar

പ്രതികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
9:14 AM, 20 Mar

പ്രതികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
8:19 AM, 20 Mar

വധ ശിക്ഷ നടപ്പാക്കിയതില്‍ ആഹ്ളാദം പങ്കുവെക്കുന്ന നിര്‍ഭയയുടെ അച്ഛന്‍
6:38 AM, 20 Mar

നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് സംസാരിക്കുന്നു
6:37 AM, 20 Mar

' ഒടുവില്‍ അവരെ തൂക്കിലേറ്റിയിരിക്കുന്നു. ഇത് ഒരു നീണ്ട പോരാട്ടമായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഈ ദിവസം ഞാന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കായി സമര്‍പ്പിക്കുന്നു'- നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു.
6:30 AM, 20 Mar

തിഹാര്‍ ജയിലിന് മുന്നില്‍ ആഹ്ളാദ പ്രകടനം
6:16 AM, 20 Mar

മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ
6:13 AM, 20 Mar

നാല് പേരുടേയും മൃതദേഹങ്ങൾ തൂക്കുമരത്തിൽ നിന്ന് നീക്കി
5:49 AM, 20 Mar

കൃത്യസമയത്ത് വധശിക്ഷ നടപ്പാക്കിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍
5:48 AM, 20 Mar

വധശിക്ഷ നടപ്പാക്കിയത് ആരാച്ചാര്‍ പവന്‍ കുമാര്‍
5:46 AM, 20 Mar

തിഹാർ ജയിലിന് മുന്നിലും നിർഭയയുടെ വീടിന് മുന്നിലും ജനക്കൂട്ടത്തിന്റെ ആഹ്ലാദ പ്രകടനം
5:38 AM, 20 Mar

ആറ് മണിയ്ക്ക് മൃതദേഹങ്ങൾ തൂക്കുകയറിൽ നിന്ന് മാറ്റും
5:38 AM, 20 Mar

മജിസ്ട്രേറ്റിന്റെ മേൽ നോട്ടത്തിൽ ആയിരുന്നു വധശിക്ഷ നടപ്പിലാക്കിയത്
5:37 AM, 20 Mar

മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെ ഒരേ സമയം തൂക്കിലേറ്റുകയായിരുന്നു
5:31 AM, 20 Mar

നാല് പ്രതികളേയും തൂക്കിലേറ്റി
5:31 AM, 20 Mar

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി
5:28 AM, 20 Mar

നാല് പ്രതികളുടേയും വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കും
5:27 AM, 20 Mar

നാല് പ്രതികളുടേയും വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കും
5:23 AM, 20 Mar

പ്രതികളെ മറണവാറണ്ട് വായിച്ച് കേള്‍പ്പിക്കുന്നു
5:22 AM, 20 Mar

പ്രതികളെ മറണവാറണ്ട് വായിച്ച് കേള്‍പ്പിക്കുന്നു
5:21 AM, 20 Mar

തിഹാര്‍ ജയിലിന് മുന്നില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗം സ്ഥലത്തെത്തി
5:18 AM, 20 Mar

പ്രതികളെ തൂക്കുമരത്തിൽ എത്തിച്ചു
5:16 AM, 20 Mar

വധശിക്ഷ നടപ്പിലാക്കുന്നതിനായി പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കി
5:16 AM, 20 Mar

വധശിക്ഷയ്ക്കായി പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കി
5:11 AM, 20 Mar

തിഹാർ ജയിലിൽ സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതൽ അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു
READ MORE

delhi
English summary
Nirbhaya Case: Convicts moves to Supreme Court Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X