കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി ബലാത്സംഗക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന രണ്ടു കുറ്റവാളികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ രണ്ട് അമിക്കസ് ക്യൂറിമാരെ നിയമിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചിരുന്നു. ഈ അമിക്കസ് ക്യൂറിമാരെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കുറ്റവാളികള്‍ കത്തയച്ചത്.

രാജു രാമചന്ദ്രന്‍, സഞ്ജയ് ഹെഗ്‌ഡെ എന്നിവരാണ് കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നകാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിമാര്‍. എന്നാല്‍ ഇവര്‍ പക്ഷപാതപരമായി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ടിവി പരിപാടികളില്‍ തങ്ങള്‍ക്കെതിരെ രംഗത്തെത്തിയവരാണ് ഇവരെന്നും കുറ്റവാളികള്‍ പറയുന്നു.

nirbhaya-1

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമൂര്‍ത്തി എത്തിവരാണ് നിര്‍ഭയക്കേസ് കുറ്റവാളികളുടെ അപ്പീല്‍ പരിഗണിക്കുന്നത്. കോടതി നിയോഗിച്ചവര്‍ കഴിവില്ലാത്തവരല്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. അഡ്വ. ആര്‍ എല്‍ ശര്‍മയാണ് കുറ്റവാളികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കേസ് ജൂലൈ 18ന് വാദം കേള്‍ക്കും.

കേസില്‍ കക്ഷിചേരാനുള്ള പ്രതികളിലൊരാളുടെ അമ്മയുടെ അപേക്ഷയിലും കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അപ്പെക്‌സ് കോടതിയാണ് മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. വിഷയത്തില്‍ കോടതിയെ സഹായിക്കുകയാണ് അമിക്കസ് ക്യൂറിയുടെ പ്രധന ചുമതല.

English summary
Nirbhaya' case convicts write to CJI, oppose appointment of amicus curiae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X