ദില്ലി പീഡനം: വിധി രാഷ്ട്രീയപ്രേരിതമോ?
ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് സാകേത് കോടതി വിധിച്ച വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണോ? ആണ് എന്നാണ് പ്രതിഭാഗം വക്കീലായ എ പി സിംഗ് പറയുന്നത്. കോടതി വിധി രാഷ്ട്രീയപ്രേരിതമാണ് എന്ന് ആരോപിക്കുന്ന സിംഗ് വിരല്‍ ചൂണ്ടുന്നത് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് എതിരെയാണ്.
കടുത്ത ശിക്ഷ കിട്ടുന്ന കേസുകളില്‍ പ്രതിഭാഗം വക്കീലന്മാര് വിധി രാഷ്ട്രീയപ്രേരിതമാണ് എന്ന് ആരോപിക്കുന്നത് സാധാരണയാണ്. രാജ്യമെമ്പാടും ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങളും പൊതുവികാരവും കേസിന്റെ മെറിറ്റിനെക്കാള്‍ വിധിയില്‍ സ്വാധീനം ചെലുത്തി എന്നും സിംഗ് ആരോപിക്കുന്നുണ്ട്.

കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ കിട്ടും എന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ തന്നെ പറഞ്ഞു എന്നും ഇത് കോടതി വിധിയെ സ്വാധീനിച്ചും എന്നും പ്രതിഭാഗം വക്കീല്‍ ആരോപിക്കുന്നു. ശിക്ഷാവിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിംഗ് ഇത്തരമൊരാരോപണം ഉന്നയിച്ചത്. അതിവേഗ കോടതിയുടെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
സാകേത് കോടതി വിധികേട്ട് താന്‍ ഞെട്ടിപ്പോയി എന്നും സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിക്ഷാ വിധിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കും. തന്റെ കക്ഷികള്‍ നിരപരാധികളാണ് എന്നും സംഭവം നടന്ന ഡിസംബര്‍ 16 ന് കുറ്റാരോപിതരില്‍ മൂന്ന് പേര് ദില്ലിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു എ പി സിംഗ് വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നത്.
ഇത് കാണിച്ച് അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന് ഗുപ്ത എന്നിവര്‍ അലീബി രേഖകളും സാക്ഷികളെയും ഹാജരാക്കിയിരുന്നു. സംഭവം നടന്ന അന്ന് താന്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു അക്ഷയ് പറഞ്ഞത്. അന്ന് ഒരു സംഗീത പരിപാടി കാണുകയായിരുന്നു എന്ന് വിനയ് ശര്‍മയും പവന് ഗുപ്തയും പറഞ്ഞു. ബസ്സില്‍ ഉണ്ടായിരുന്നു എങ്കിലും താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ല എന്നായിരുന്നു കേസിലെ മറ്റൊരു പ്രതിയായ മുകേഷ് പറഞ്ഞത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications