കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പീഡനം: വിധി രാഷ്ട്രീയപ്രേരിതമോ?

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് സാകേത് കോടതി വിധിച്ച വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണോ? ആണ് എന്നാണ് പ്രതിഭാഗം വക്കീലായ എ പി സിംഗ് പറയുന്നത്. കോടതി വിധി രാഷ്ട്രീയപ്രേരിതമാണ് എന്ന് ആരോപിക്കുന്ന സിംഗ് വിരല്‍ ചൂണ്ടുന്നത് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് എതിരെയാണ്.

കടുത്ത ശിക്ഷ കിട്ടുന്ന കേസുകളില്‍ പ്രതിഭാഗം വക്കീലന്മാര്‍ വിധി രാഷ്ട്രീയപ്രേരിതമാണ് എന്ന് ആരോപിക്കുന്നത് സാധാരണയാണ്. രാജ്യമെമ്പാടും ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങളും പൊതുവികാരവും കേസിന്റെ മെറിറ്റിനെക്കാള്‍ വിധിയില്‍ സ്വാധീനം ചെലുത്തി എന്നും സിംഗ് ആരോപിക്കുന്നുണ്ട്.

delhi rape

കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ കിട്ടും എന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ തന്നെ പറഞ്ഞു എന്നും ഇത് കോടതി വിധിയെ സ്വാധീനിച്ചും എന്നും പ്രതിഭാഗം വക്കീല്‍ ആരോപിക്കുന്നു. ശിക്ഷാവിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിംഗ് ഇത്തരമൊരാരോപണം ഉന്നയിച്ചത്. അതിവേഗ കോടതിയുടെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

സാകേത് കോടതി വിധികേട്ട് താന്‍ ഞെട്ടിപ്പോയി എന്നും സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിക്ഷാ വിധിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കും. തന്റെ കക്ഷികള്‍ നിരപരാധികളാണ് എന്നും സംഭവം നടന്ന ഡിസംബര്‍ 16 ന് കുറ്റാരോപിതരില്‍ മൂന്ന് പേര്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു എ പി സിംഗ് വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

ഇത് കാണിച്ച് അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ അലീബി രേഖകളും സാക്ഷികളെയും ഹാജരാക്കിയിരുന്നു. സംഭവം നടന്ന അന്ന് താന്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു അക്ഷയ് പറഞ്ഞത്. അന്ന് ഒരു സംഗീത പരിപാടി കാണുകയായിരുന്നു എന്ന് വിനയ് ശര്‍മയും പവന്‍ ഗുപ്തയും പറഞ്ഞു. ബസ്സില്‍ ഉണ്ടായിരുന്നു എങ്കിലും താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ല എന്നായിരുന്നു കേസിലെ മറ്റൊരു പ്രതിയായ മുകേഷ് പറഞ്ഞത്.

English summary
The defense lawyer, it seems, is frantically looking for reasons to save the rape convicts. First it was the Gandhian ideology and now it is the politicians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X