കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ പ്രതികളുടെ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; വിചാരണ കോടതിയില്‍ പോകൂ

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികള്‍ക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി നിരസിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ച സാഹചര്യത്തില്‍ ഈ മാസം 22ന് ശിക്ഷ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. പ്രതികള്‍ക്ക് വിചാരണ കോടതിയെ സമീപിക്കാം. വിചാരണ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച കാര്യവും വിചാരണ കോടതിയില്‍ പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

law

ഈ മാസം 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കുമെന്ന് വിചാരണ കോടതി കഴിഞ്ഞാഴ്ച പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിരുന്നു. ദയാഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം നടക്കില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ജയില്‍ച്ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കരുത്.

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

ചൊവ്വാഴ്ച വൈകീട്ടാണ് പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ഹര്‍ജി രാഷ്ട്രപതി തള്ളിയാലും 22ന് ശിക്ഷ നടപ്പാക്കാന്‍ സാധിക്കില്ല. കാരണം വധശിക്ഷ നടപ്പാക്കുന്നതിന് 14 ദിവസം മുമ്പ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്.

വിനയ്, മുകേഷ് എന്നീ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച തള്ളിയിരുന്നു. കോടതി ചേംബറില്‍ വച്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മുമ്പിലുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹര്‍ജി.

കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് പ്രതികള്‍. അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ കഴിഞ്ഞാഴ്ച വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.

Recommended Video

cmsvideo
Nirbhaya Convicts Broke Prison Rules 23 Times | Oneindia Malayalam

2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.

English summary
Nirbhaya Case: HC Refuses to Set Aside Death Warrant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X