കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസിലെ പ്രതിക്ക് എഎപി ധനസഹായം നല്‍കിയെന്ന് മന്ത്രി... കെജ്‌രിവാളിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ഭയ കേസില്‍ ആരോപണം കടുപ്പിച്ച് ബിജെപി. എഎപിയാണ് വധശിക്ഷ നടപ്പാക്കുന്നത് വൈകിക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പുതിയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയില്‍ ജയില്‍ വിഭാഗം എഎപി സര്‍ക്കാരിന് കീഴിലാണ്. പുനപ്പരിശോധനാ ഹര്‍ജി 2018 ജൂലായില്‍ തള്ളിയിട്ടും എഎപി സര്‍ക്കാര്‍ അതില്‍ നിന്ന് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് പുറത്തിറങ്ങിയപ്പോള്‍ 10000 രൂപയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും സ്മൃതി ആരോപിച്ചു.

1

എഎപി സര്‍ക്കാര്‍ നിര്‍ഭയയുടെ അമ്മയുടെ കണ്ണീര്‍ കാണുന്നില്ലേയെന്നും സ്മൃതി ഇറാനി ചോദിച്ചു. നേരത്തെ മുകേഷ് സിംഗിന്റെ ദയാഹര്‍ജിയുടെ സാഹചര്യത്തില്‍ വധസിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ദില്ലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി ഒന്നിന് ഇവരെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഈ വിഷയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കിയത്.

ബിജെപി തനിക്കെതിരെ ഇത്രയും ഗൗരവപ്പെട്ട വിഷയത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. വളരെ നിര്‍ണായകമായ ഒരു കേസില്‍ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ നിര്‍ഭയയുടെ അമ്മയും വധശിക്ഷ വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ ആശാദേവി കോണ്‍ഗ്രസ് ടിക്കറ്റില്‍ കെജ്‌രിവാളിനെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അവര്‍ പിന്നാലെ തന്നെ വ്യക്തമാക്കി. എനിക്ക് ബിജെപിയോട് ചോദിക്കാനുള്ളത് എഎപിയെ കുറ്റപ്പെടുത്തുന്നത് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് ഗുണകരമാകുമോ എന്നാണ്. പ്രതികളെ തൂക്കിലേറ്റേണ്ടത് രണ്ട് സര്‍ക്കാരുകളുടെയും കടമയാണ്. അതേസമയം ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് പെട്ടെന്ന് ശിക്ഷ ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് ഇനി വേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!

English summary
nirbhaya case smriti irani blames aap govt over hanging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X